ശശി തരൂർ  സിപിഎമ്മിലേക്ക് പോകുമെന്ന് കരുതുന്നില്ലെന്ന് കെ സുധാകരന്‍

FEBRUARY 23, 2025, 3:46 AM

തൃശ്ശൂര്‍: മാധ്യമങ്ങളിലൂടെയുള്ള ശശി തരൂരിന്‍റെ  പ്രതികരണം ശരിയായില്ലെന്ന്   കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍.

കേരളത്തില്‍ നയിക്കാന്‍ നേതാക്കൾ ഇല്ലെന്ന്  വിമർശിക്കാം. ലീഡർഷിപ്പ് ക്വാളിറ്റി വിലയിരുത്തേണ്ട ആളാണ് അദ്ദേഹം. 

 എന്നും അദ്ദേഹത്തെ പിന്തുണച്ചുള്ള ആളാണ് താനെന്നും കെ സുധാകരൻ പറഞ്ഞു. തരൂർ പാർട്ടി വിടില്ല. സിപിഎമ്മിൽ പോകുമെന്ന് കരുതുന്നില്ല. തരൂരിന് ഇനിയും തിരുത്താം. 

vachakam
vachakam
vachakam

 തന്നെക്കാൾ ഉയർന്ന നിലയിലുള്ള വ്യക്തിയാണ് തരൂർ. അദ്ദേഹം പറഞ്ഞ കാര്യത്തിൽ മറുപടി പറയാൻ ഞാൻ ആളല്ല. കെപിസിസി നോക്കേണ്ട കാര്യമല്ല.

തരൂർ തന്നെ തിരുത്തക്കോട്ടെ. പ്രവർത്തി അതിരുവിട്ട് പോകരുത് എന്ന് ആഗ്രഹം ഉണ്ട്. അത് പറയാൻ നാലു തവണ അദ്ദേഹത്തെ വിളിച്ചു, കിട്ടിയില്ലെന്നും സുധാകരൻ വ്യക്തമാക്കി. കെപിസിസി പ്രസിഡണ്ട്  പോരാ എന്ന അഭിപ്രായമുണ്ടെങ്കിൽ നന്നാവാൻ നോക്കാമെന്നും കെ സുധാകരൻ വ്യക്തമാക്കി.


vachakam
vachakam
vachakam

 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam