ആലപ്പുഴ: ചേട്ടനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി അനിയൻ. ചെങ്ങന്നൂരിലാണ് ദാരുണമായ സംഭവം നടന്നത്. കുടുംബ സ്വത്തിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് സഹോദരനെ യുവാവ് കൊലപ്പെടുത്തിയത്.
ഞായറാഴ്ച പുലർച്ചെ 3 മണിയോടെയാണ് സംഭവം. ഇരുവരും ഒരുമിച്ച് മദ്യപിച്ച് വഴക്ക് ഉണ്ടാക്കാറുള്ളതായി അയൽവാസികൾ പറയുന്നു.
തിട്ടമേൽ ഉഴത്തിൽ ചക്രപാണിയിൽ വീട്ടിൽ പ്രസന്നൻ (47) ആണ് മരിച്ചത്. അനിയൻ പ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. കയർ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്.
മരിച്ച പ്രസന്നൻ അവിവാഹിതനാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്