കുന്നംകുളത്ത് വീടിനുള്ളിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു 

FEBRUARY 23, 2025, 4:56 AM

തൃശൂർ: കുന്നംകുളം എയ്യാലിൽ ആത്മഹത്യക്ക് ശ്രമിച്ച പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചതായി റിപ്പോർട്ട്. എയ്യാൽ പള്ളിക്ക് സമീപം താമസിക്കുന്ന കിഴക്കൂട്ട് സോമൻ–ഗീത ദമ്പതികളുടെ മകൾ 15 വയസുള്ള സോയ ആണ് മരിച്ചത്. എരുമപ്പെട്ടി ഗവ.ഹയർ സെക്കന്‍ററി സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിനിയാണ്. 

ഇന്നലെ വൈകീട്ട് 5 മണിയോടെ വീടിനുള്ളിലെ കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ ആണ് കുട്ടിയെ കണ്ടെത്തിയത്. ഈ സമയത്ത് അമ്മ ഗീത മാത്രമാണ് വീട്ടിലുണ്ടായിരുന്നത് എന്നാണ് ലഭിക്കുന്ന വിവരം. 

സംഭവം കണ്ട ഉടൻ തന്നെ വീട്ടുകാരും നാട്ടുകാരും ചേർന്ന് കുട്ടിയെ ആംബുലൻസിൽ കുന്നംകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിയിരിക്കെ ഇന്ന് പുലർച്ചെ 5 മണിയോടെ മരിക്കുകയായിരുന്നു. എരുമപ്പെട്ടി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam