പാലക്കാട്: തൃത്താലയിൽ കാറും സ്വകാര്യ ബസ്സും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. ഒന്നര വയസ്സുകാരനാണ് അപകടത്തിൽ മരിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. പട്ടാമ്പി താഴെത്തിൽ ഹയ്സീനാണ് മരിച്ചത്.
ഇന്ന് രാവിലെ 6.45 നായിരുന്നു ദാരുണമായ അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മൂന്നു പേരെ പട്ടാമ്പി നിള ആശുപത്രിയിലും മറ്റുള്ളവരെ കുന്നംകുളം റോയൽ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്