തിരുവനന്തപുരം: നഗരൂരില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി കുത്തേറ്റു മരിച്ചതായി റിപ്പോർട്ട്. മിസോറാം സ്വദേശിയായ വാലന്റൈന്‍ വി എല്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രാജധാനി എഞ്ചിനീയറിംഗ് കോളേജിലെ ബി ടെക് സിവില്‍ എഞ്ചിനീയറിംഗ് മൂന്നാം വര്‍ഷ വിദ്യാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രി 11 മണിയ്ക്ക് കോളേജിന് സമീപമുള്ള നഗരൂര്‍ നെടുമ്പറമ്പ് ജംഗ്ഷനിലായിരുന്നു സംഭവം ഉണ്ടായത്. കൊല്ലപ്പെട്ട വാലന്‍റീനിന്‍റെ സഹപാഠി കൂടിയായ മിസോറാം സ്വദേശി റ്റി. ലംസംഗ് സ്വാലയെയാണ് നഗരൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത് എന്നാണ് ലഭിക്കുന്ന വിവരം.
കോളേജിന് പുറത്ത് സ്വകാര്യ സ്ഥാപനത്തിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണ് ആക്രമണത്തിലും കത്തിക്കുത്തിലും കലാശിച്ചതെന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റ വാലന്റീനെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്