കോട്ടയം : പുതുപ്പള്ളിയിൽ മദ്യലഹരിയിൽ യുവാക്കളുടെ പരാക്രമം. എടിഎം കൗണ്ടറും കാറും അടിച്ചു തകർത്തു. പുതുപ്പള്ളിയിലെ ഇൻഡസിൻഡ് ബാങ്കിന്റെ എടിഎം ആണ് തല്ലിതകർത്തത്. എടിഎമ്മിന് പുറത്തു കിടന്ന രണ്ട് കാറുകളും അക്രമികൾ തല്ലി തകർത്തു. രാത്രി 8 മണിയോടെയായിരുന്നു സംഭവം നടന്നത്.
രണ്ട് ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടെയായിരുന്നു ആക്രമണം എന്നാണ് വിവരം. ഗുണ്ടാ സംഘങ്ങൾ മദ്യ ലഹരിയിലായിരുന്നുവെന്നും വിവരമുണ്ട്. സംഘർഷത്തിൽ ഒരാൾക്ക് വെട്ടേറ്റു. പ്രതികൾക്കായി കോട്ടയം ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഭക്ഷണം കഴിക്കാനെന്നു പറഞ്ഞ് ഹോട്ടലിൽ കയറിയ രണ്ട് യുവാക്കൾ കടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരുമായി യാതൊരു പ്രകോപനവുമില്ലാതെ വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നു.
തുടർന്ന് ഇവർ പുതുപ്പള്ളി കൈതേപ്പാലത്തെ ബാറിൽ പോവുകയും അവിടെ ആക്രമണം നടത്തിയ ശേഷം തിരികെയെത്തി ഹോട്ടലിനുനേരെ കല്ലെറിയുകയും ചെയ്തു.
ഇതിനുശേഷം സമീപത്തെ എടിഎമ്മും അതിനരികെ നിർത്തിയിട്ടിരുന്ന രണ്ട് കാറുകളും തല്ലിത്തകർത്തു. പിന്നാലെ പ്രതികൾ രക്ഷപ്പെട്ടു. പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്