പ്രമുഖ മാവോയിസ്റ്റ് നേതാവ് സന്തോഷ് അറസ്റ്റിൽ

FEBRUARY 22, 2025, 7:08 PM

തിരുവനന്തപുരം: മാവോയിസ്റ്റ് നേതാവ് സന്തോഷ് അറസ്റ്റിൽ.  തമിഴ്നാട്ടിലെ ഹൊസൂരിൽ നിന്നാണ് സന്തോഷ് എന്നറിയപ്പെടുന്ന രവിയെ കേരള തീവ്രവാദ വിരുദ്ധ സ്ക്വാഡ് ശ്രമകരമായ ദൗത്യത്തിലൂടെ പിടികൂടിയത്. 2013 മുതൽ നാടുകാണി, കബനി, നാടുകാണി ദളങ്ങളിൽ സന്തോഷ് സജീവമായിരുന്നു.

തമിഴ്നാട് ക്യൂബ്രാഞ്ചിൻറെ സഹായത്തോടെയും നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെയും ആണ് സന്തോഷിനെ പിടികൂടിയതെന്ന് എ.ടി.എസ് എസ്.പി സുനിൽ.എം.എൽ ഐ.പി.എസ് അറിയിച്ചു.  നാടുകാണി, കബനി സ്ക്വാഡുകളിൽ പ്രവർത്തിച്ച  സന്തോഷ് കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത ഏകദേശം 45 ഓളം UAPA കേസുകളിൽ പ്രതിയാണ്.

2024 ജൂലൈയിൽ സന്തോഷ് സഹമാവോയിസ്റ്റ് പ്രവർത്തകരായ സി പി മൊയ്തീൻ, പി കെ സോമൻ, മനോജ് പി.എം എന്നിവരോടൊപ്പം കേരള വനപ്രദേശത്തെ പൊലീസ് നിരീക്ഷണത്തിൽ നിന്ന് രക്ഷപ്പെട്ടു. തുടർന്നുള്ള നിരന്തരമായ ശ്രമങ്ങളുടെ ഫലമായി ATS സേനക്ക്  സി പി മൊയ്തീൻ, പി കെ സോമൻ, മനോജ് പി.എം എന്നിവരെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിരുന്നു എങ്കിലും സന്തോഷ് കേരളത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. അതിനുശേഷം, ATS സേനയുടെ നിരന്തര ശ്രമഫലമായാണ് അയാളെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത്.

vachakam
vachakam
vachakam

 2013 മുതൽ കഴിഞ്ഞ 12 വർഷമായി കേരള പൊലീസ്, കേരള ATS, കേരള SOG, തമിഴ്നാട്, കർണാടക തുടങ്ങിയ മറ്റ് സംസ്ഥാന ഏജൻസികൾ എന്നിവ ചേർന്ന് നടത്തിയ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി കേരളത്തിൽ പ്രവർത്തിച്ചു വന്നിരുന്ന എല്ലാ PLGA മാവോയിസ്റ്റ് പ്രവർത്തകരെയും അറസ്റ്റ് ചെയ്യുന്നതിനോ കീഴടക്കുന്നതിനോ സാധിച്ചിട്ടുള്ളതാണ്.

തുടർച്ചയായ ഇന്റലിജൻസ് ശേഖരണം, തന്ത്രപരമായ ഓപ്പറേഷനുകൾ, അന്തർസംസ്ഥാന സഹകരണത്തിലൂടെയും ആണ് ഈ നേട്ടം കൈവരിക്കാൻ സേനകൾക്ക് സാധിച്ചതെന്ന് എ.ടി.എസ് എസ്.പി സുനിൽ.എം.എൽ ഐ.പി.എസ് അറിയിച്ചു. 


vachakam
vachakam
vachakam

 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam