പ്ലേ ഓഫ് സാധ്യതക്ക് തിരിച്ചടിയായി എഫ്.സി ഗോവയോടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

FEBRUARY 23, 2025, 2:49 AM

ഇന്ത്യൻ സൂപ്പർ ലീഗിൽ നിർണായക മത്സരത്തിൽ എഫ്.സി ഗോവയോട് പൊരുതി തോറ്റ് കേരള ബ്ലാസ്റ്റേഴ്‌സ്. എഫ്‌സി ഗോവയോട് രണ്ട് ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് തോറ്റത്. ഇതോടെ പ്ലേ ഓഫ് സാധ്യതകൾക്കും തിരിച്ചടിയായി. ഇകർ ഗുറോടക്‌സെനയും മുഹമ്മദ് യാസിറുമാണ് ഗോവയ്ക്കായി ഗോളടിച്ചത്. മൂന്ന് കളി ശേഷിക്കെ 24 പോയിന്റുമായി പത്താം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.

സ്വന്തം തട്ടകത്തിൽ ഗോവയായിരുന്നു മികച്ച കളി കളിച്ചത്. പന്തടക്കത്തിലും ലക്ഷ്യത്തിലേക്ക് ഷോട്ട് പായിക്കുന്നതിലും അവർ മുന്നിൽനിന്നു. ഇരുപതാം മിനിറ്റിൽ മക്ഹ്യൂഗിന്റെ ഹെഡർ നേരിയ വ്യത്യാസത്തിൽ പുറത്തുപോയി. പിന്നാലെ ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണം. അമാവിയയുടെ വലംകാൽ ഷോട്ട് പക്ഷേ, ലക്ഷ്യം കണ്ടില്ല. ഇതിനിടെ ഗുറോടക്‌സനയുടെ ഷൊട്ട് കമൽജിത് തട്ടിയകറ്റി. ആദ്യപകുതി അവസാനിക്കും മുമ്പ് മറ്റൊരു ആക്രമണം വന്നു. ഇക്കുറി മക്ഹ്യൂഗ്. പക്ഷേ കമൽജിത് വിട്ടുകൊടുത്തില്ല. ഉദാന്തയുടെ നീക്കങ്ങളും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന് തലവേദനയുണ്ടാക്കി. ആദ്യപകുതി ഗോളില്ലാതെ അവസാനിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിൽതന്നെ ഗോവ ലീഡ് നേടി. ഡ്രാസിച്ചിന്റെ ലോങ് ഷോട്ട് കമൽജിത് കുത്തിയകറ്റിയെങ്കിലും പന്ത് വലയ്ക്ക് മുന്നിലുണ്ടായിരുന്ന ഗുറോടക്‌സെനയുടെ കാലിലാണ് കിട്ടിയത്. ഗോവ മുന്നേറ്റക്കാരനെ തടയാനാളുണ്ടായില്ല. അനായാസം ലക്ഷ്യം കണ്ടു. പിന്നാലെ പ്രതിരോധത്തിൽ മാറ്റംവരുത്തി. നവോച്ചയ്ക്ക് പകരം സന്ദീപ് എത്തി. 57-ാം മിനിറ്റിൽ മറ്റൊരു തിരിച്ചടി. അമാവിയ്ക്ക് പരിക്കേറ്റു. തുടരാനായില്ല. പകരം മുഹമ്മദ് അയ്‌മെനാണ് എത്തിയത്.

vachakam
vachakam
vachakam

തിരിച്ചടിക്കാൻ ബ്ലാസ്റ്റേഴ്‌സ് പൊരുതി കളിച്ചു. വിബിൻ മോഹനന്റെ ഷോട്ട് പ്രതിരോധം തടഞ്ഞു. എന്നാൽ ശ്രമങ്ങളൊന്നും ഫലംകണ്ടില്ല. ഇതിനിടെ രണ്ടാം ഗോളും വഴങ്ങി. ഇടതുഭാഗത്തുനിന്നുള്ള ഗുറോടക്‌സെനയുടെ മുന്നേറ്റം തടയാൻ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിനായില്ല. ബോക്‌സിനുള്ളിൽ ഗോൾ കീപ്പറെ ഉൾപ്പെടെ മറികടന്ന് മുന്നേറ്റക്കാരൻ പന്ത് തൊടുത്തു. ഓടിയെത്തിയ മുഹമ്മന് യാസിറിന് കാൽവയ്‌ക്കേണ്ട കാര്യമേയുണ്ടായുള്ളൂ. 83 -ാം മിനിറ്റിൽ ബോക്‌സിൽവച്ച് ഹിമിനെസ് അടിതൊടുത്തെങ്കിലും ദുർബലമായി. ഗോൾ കീപ്പർ അനായാസം തടഞ്ഞു.

മാർച്ച് ഒന്നിന് കൊച്ചിയിൽ ജംഷഡ്പുർ എഫ്‌സിയുമായാണ് അടുത്ത കളി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam