ഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രിയും എഎപി നേതാവുമായ അതിഷി മര്‍ലേനയെ ദില്ലി നിയമസഭയിലെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതായി റിപ്പോർട്ട്. ഇത് ആദ്യമായാണ് ദില്ലി സർക്കാരിന്റെ പ്രതിപക്ഷ സ്ഥാനത്തേക്ക് ഒരു വനിതാ നേതാവ് എത്തുന്നത്.
ബിജെപിയുടെ വനിതാ മുഖ്യമന്ത്രി രേഖാ ഗുപ്തയ്ക്കെതിരെ പ്രതിപക്ഷത്തെ ഇനി അതിഷി മര്‍ലേന നയിക്കും എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. എഎപി എംഎൽഎമാരുടെ യോഗത്തിലാണ് തീരുമാനം എടുത്തത്. തന്നിൽ വിശ്വാസം അർപ്പിച്ചതിന് എഎപി ദേശീയ കൺവീനർ അരവിന്ദ് കേജ്രിവാളിനും പാർട്ടിക്കും അതിഷി മര്‍ലേന നന്ദി അറിയിച്ചു. ജനങ്ങളുടെ ശബ്ദമാകാൻ ശക്തമായ പ്രതിപക്ഷമാവുമെന്നും അതിഷി മര്‍ലേന പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്