ഹാരി പോട്ടര്‍ സീരീസില്‍ ആല്‍ബസ് ഡംബിള്‍ഡോറിന്റെ വേഷമിടാൻ ജോണ്‍ ലിത്‌ഗോ 

FEBRUARY 27, 2025, 3:32 AM

ജെ.കെ റൗളിംഗിന്റെ ഹാരി പോട്ടര്‍ എന്ന പുസ്തകത്തെ ആസ്പദമാക്കി ഒരുങ്ങുന്ന സീരീസില്‍ ഹോളിവുഡ് നടന്‍ ജോണ്‍ ലിത്‌ഗോ ആല്‍ബസ് ഡംബിള്‍ഡോര്‍ എന്ന കഥാപാത്രമാകും.സ്‌ക്രീന്‍ റാന്റിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

'ഇതെന്നെ സംബന്ധിച്ച് വലിയ അത്ഭുതമായിരുന്നു. സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ മറ്റൊരു സിനിമയുമായി വന്നപ്പോഴാണ് എനിക്ക് ഫോണ്‍ കോള്‍ വരുന്നത്. ഇതൊരു എളുപ്പമുള്ള തീരുമാനമായിരുന്നില്ല. കാരണം എന്റെ ജീവിതത്തിലെ അവസാന അധ്യായമായി അടയാളപ്പെടുത്തും.

അതില്‍ എനിക്ക് ഭയമുണ്ട്. പക്ഷെ ഞാന്‍ ആവേശത്തിലാണ്. ചില മനോഹരമായ ആളുകള്‍ അവരുടെ ശ്രദ്ധ വീണ്ടും ഹാരി പോട്ടറിലേക്ക് തിരിച്ചിരിക്കുകയാണ്. അതുകൊണ്ട് കൂടിയാണ് ഇത് എന്റെ ബുദ്ധിമുട്ടുള്ള തീരുമാനമായി മാറിയത്. ഇതിന്റെ റാപ്പ് പാര്‍ട്ടിയില്‍ എനിക്ക് 87 വയസായിരിക്കും. പക്ഷെ ഞാന്‍ യെസ് പറയുകയായിരുന്നു', എന്നാണ് ജോണ്‍ ലിത്‌ഗോ പറഞ്ഞത്.

vachakam
vachakam
vachakam

ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളില്‍ ഡംബിള്‍ഡോറിനെ അവതരിപ്പിച്ച മറ്റ് അഭിനേതാക്കളുടെ പാത പിന്തുടര്‍ന്നാണ് ലിത്‌ഗോയും ഇതില്‍ എത്തുന്നത്. ആദ്യ രണ്ട് സിനിമകളിലും ആ കഥാപാത്രത്തെ അവതരിപ്പിച്ച റിച്ചാര്‍ഡ് ഹാരിസ്, 2002 ല്‍ ഹാരിസിന്റെ മരണശേഷം ആ വേഷം ഏറ്റെടുത്ത മൈക്കല്‍ ഗാംബണ്‍ എന്നിവരാണ് ഇതില്‍ പ്രധാനികള്‍. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam