'മദ്യപിക്കുന്നവരെ പാർട്ടിയിൽ നിന്ന് പുറത്താക്കും'; എംവി ​ഗോവിന്ദൻ

MARCH 3, 2025, 8:49 AM

കൊല്ലം: മദ്യപിക്കുന്നവരെ പാർട്ടിയിൽ നിന്നു പുറത്താക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ.  തങ്ങളാരും ഒരു തുള്ളി പോലും ഇതുവരെ കഴിച്ചിട്ടില്ലെന്നും അദ്ദേഹം പത്ര സമ്മേളനത്തിൽ വ്യക്തമാക്കി.

'മ​ദ്യപിക്കില്ല, സി​ഗരറ്റ് വലിക്കാൻ പാടില്ല തുടങ്ങിയ ദാർശനിക ധാരണയിൽ നിന്നു വന്നവരാണ് ‍ഞങ്ങളെല്ലാം. ബാല സംഘത്തിലൂടെയും വിദ്യാർഥി, യുവജന പ്രസ്ഥാനത്തിലൂടെയും വരുമ്പോൾ ആദ്യത്തെ പ്രതിജ്ഞ വ്യക്തി ജീവിതത്തിൽ ഇതുപോലുള്ള മുഴുവൻ കാര്യങ്ങൾ ഒഴിവാക്കുമെന്നാണ്.'

'നവോത്ഥാന, ദേശീയ പ്രസ്ഥാനങ്ങളുടെയും അതിനു തുടർച്ചയായി വന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റേയും മൂല്യങ്ങൾ ചേർത്താണ് ഞങ്ങളെല്ലാം പ്രവർത്തിക്കുന്നത്. അഭിമാനത്തോടെയാണ് ലോകത്തോടു ഞാനിതു പറയുന്നത്. 

vachakam
vachakam
vachakam

അങ്ങനെയുള്ള ലക്ഷക്കണക്കിനു കമ്മ്യൂണിസ്റ്റ് പാർട്ടി അം​ഗങ്ങളുള്ള നാടാണ് കേരളം. അപ്പോൾ മദ്യപാനത്തെ ശക്തിയായി എതിർക്കുക. സംഘടനാപരമായ പ്രശ്നമാക്കി നടപടിയെടുത്തു പുറത്താക്കുക. അല്ലെങ്കിൽ ഒഴിവാക്കുകയോ ചെയ്യുക. ആ നിലപാട് ഞങ്ങൾ സ്വീകരിച്ചിട്ടുണ്ട്. ഇനിയും സ്വീകരിക്കും.'

തീർച്ചയായി കക്ഷി രാഷ്ട്രീയത്തിനു അതീതമായി എല്ലാ വിഭാ​ഗം ജനങ്ങളുമായി ചേർന്നു ഈ വിപത്തിനെതിരായ ജനകീയ മുന്നേറ്റം കേരളത്തിൽ സൃഷ്ടിക്കേണ്ടതായിട്ടുണ്ട്. സർക്കാർ മുൻകൈയെടുത്തു വിദ്യാലയങ്ങളിൽ ഉൾപ്പെടെ ഈ വിഷയം ​ഗൗരവപൂർവം കൈകാര്യ ചെയ്യണം'- അദ്ദേഹം വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam