ബെംഗളൂരു: ഭാര്യയുടെ പീഡനത്തിൽ മനംനൊന്ത് നവവരൻ ജീവനൊടുക്കിയതായി റിപ്പോർട്ട്. കർണാടകയിലെ കലബുർഗിയിലാണ് സംഭവം ഉണ്ടായത്. മൂന്നു മാസം മുൻപാണ് മരിച്ച രാകേഷും ഭാര്യയായ മേഘയും വിവാഹിതരാകുന്നത്.
മേഘ, രാകേഷിനെ വീട്ടു ജോലികൾ ചെയ്യാൻ നിർബന്ധിക്കുകയും നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് യുവാവിന്റെ ബന്ധുക്കൾ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നത്. വിവാഹം കഴിഞ്ഞത് മുതൽ മേഘ വീട്ടു ജോലികളെല്ലാം തന്നെ കൊണ്ട് ചെയ്യിക്കുന്നതായി രാകേഷ് കുടുംബത്തോട് പറഞ്ഞിരുന്നു.
വീട്ടു ജോലികളെല്ലാം തനിയെ ചെയ്യണം. വീട് വൃത്തിയാക്കാനും പലചരക്ക് സാധനങ്ങൾ കൊണ്ട് വരാനും നിർബന്ധിക്കും. വസ്ത്രങ്ങൾ കഴുകലും ഭക്ഷ്യ സാധനങ്ങളും ധാന്യങ്ങളും പൊടിക്കലുമൊക്കെ രാകേഷ് ചെയ്യേണ്ടി വന്നു. പറഞ്ഞതനുസരിച്ചില്ലെങ്കിൽ താൻ ഗാർഹിക പീഡനത്തിന് പോലീസിൽ പരാതിപ്പെടും എന്ന് പറഞ്ഞു മേഘ ഭീഷണിപ്പെടുത്തി എന്നൊക്കെയാണ് പരാതിയിൽ കുടുംബം ആരോപിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്