ഒഴിവായത് വൻ ദുരന്തം; ആലപ്പുഴയിൽ നിർമാണത്തിലിരുന്ന മേൽപ്പാലത്തിലെ ഗർഡറുകൾ തകർന്നുവീണു

MARCH 3, 2025, 3:00 AM

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിന്റെ ബീച്ച്‌ ഭാഗത്തെ നിർമാണത്തിലിരുന്ന ഉയരപ്പാതയുടെ ഗർഡറുകള്‍ തകർന്നുവീണു.

നാല് ഗർഡറുകളാണ് തകർന്നുവീണത്.രണ്ട് മേല്‍പാതകളാണ് ഇവിടെയുള്ളത്. ഒന്നിന്റെ നിർമാണം പുരോഗമിക്കുകയാണ്. മറ്റേത് ഗതാഗതത്തിന് തുറന്നുകൊടുത്തിട്ടുണ്ട്. സംഭവത്തില്‍ ആളപായമില്ല. 

ജില്ലാ കളക്ടർ അലക്സ് വർഗീസ് അപകടസ്ഥലം സന്ദർശിച്ചു. ദേശീയപാതാ ഉദ്യോഗസ്ഥരോട് രണ്ട് ദിവസത്തിനുള്ളില്‍ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്. ബലക്ഷയമുണ്ടെന്ന ആക്ഷേപത്തില്‍ വിശദപരിശോധന നടത്തുമെന്നും കളക്ടർ ഉറപ്പുനല്‍കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam