‘മിസ്റ്റർ ചീഫ് മിനിസ്റ്റർ’ !!  ചെന്നിത്തലയുടെ പ്രസംഗത്തിനിടെ ക്ഷുഭിതനായി മുഖ്യമന്ത്രി

MARCH 3, 2025, 1:52 AM

തിരുവനന്തപുരം: നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ചയ്ക്കിടെ മുഖ്യമന്ത്രിയും പ്രതിപക്ഷവും തമ്മിൽ വാക് പോര്. 

നിയമസഭയിൽ ‘മിസ്റ്റർ ചീഫ് മിനിസ്റ്റർ’ എന്നു പ്രസംഗത്തിനിടെ രമേശ് ചെന്നിത്തല ആവർത്തിച്ചതിലാണ്  മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷുഭിതനായത്. 

   ഇടക്ക് ഇടക്ക് മിസ്റ്റർ ചീഫ് മിനിസ്റ്റർ  എന്ന് വിളിച്ചാൽ പോര, നാടിൻറെ പ്രശ്നം അറിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പഠിപ്പിക്കാൻ നോക്കേണ്ടെന്നും അനാവശ്യ കാര്യങ്ങൾ പറയരുതെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. 

vachakam
vachakam
vachakam

മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്ന വിളി മോശമല്ലെന്ന് ചെന്നിത്തല മറുപടി പറഞ്ഞു. കുറ്റപ്പെടുത്തുമ്പോൾ അസഹിഷ്ണുത എന്തിനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചോദിച്ചു. 

സംസ്ഥാനത്ത് വർധിക്കുന്ന അതിക്രമങ്ങളും ലഹരി ഉപയോഗവും നിയമസഭ നിർത്തി വെച്ചാണ് ചർച്ച ചെയ്യുന്നത്. രമേശ് ചെന്നിത്തലയാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam