കേസുകൾ ഒതുക്കി:  ശിവശങ്കറെ ബലിയാടാക്കി മുഖ്യമന്ത്രി  സ്വന്തം തടിരക്ഷിച്ചെന്ന് കെ സുധാകരൻ എംപി

MARCH 3, 2025, 6:20 AM

തിരുവനന്തപുരം: പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറെ ബലിയാടാക്കി സ്വർണക്കടത്തുകേസ്, ലൈഫ് മിഷൻ കേസ് തുടങ്ങിയവയിൽനിന്നു രക്ഷപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ അദ്ദേഹത്തിനുവേണ്ടി ഒഴുക്കുന്നത് മുതലക്കണ്ണീരാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. 

ഡിവൈഎഫ്ഐയുടെ സ്റ്റാർട്ടപ്പ് ഫെസ്റ്റിവലിൽ സ്റ്റാർട്ടപ്പ് വളർച്ചയ്ക്ക് നേതൃത്വംകൊടുത്ത ഉദ്യോഗസ്ഥനെ വേട്ടയാടിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ  രൂപപ്പെട്ട ബിജെപി- സിപിഎം ബന്ധമാണ് ലൈഫ് മിഷൻ കേസ്, സ്വർണക്കടത്തു കേസ് എന്നിവ ഇല്ലാതാക്കിയത്.  പിണറായി വിജയനെ കേസിൽ നിന്നൂരാൻ  മാത്രമല്ല, വീണ്ടും അധികാരത്തിലേറാനും ബിജെപി സഹായിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് കസ്റ്റംസ് പിടിച്ചെടുത്ത 15   കോടിയുടെ സ്വർണം, ലൈഫ് മിഷന് യുഎഇ നല്കിയ 20 കോടിയിൽ നടത്തിയ വെട്ടിപ്പ് തുടങ്ങിയ അതീവ ഗുരുതരമായ കേസുകളാണ് ഇല്ലാതായത്. കേസുകൾ തേച്ചുമായിച്ചു എന്ന അഹങ്കാരത്തിലാണ് ഇപ്പോൾ മുഖ്യമന്ത്രി ശിവശങ്കറെ ന്യായീകരിക്കുന്നത്. 

vachakam
vachakam
vachakam

മുഖ്യമന്ത്രിയിലേക്ക് എത്തേണ്ട നിരവധി സാഹചര്യതെളിവുകൾ ഉണ്ടായിരുന്നു. മുഖ്യമന്ത്രിക്കുവേണ്ടി ദുബായിലേക്ക് സ്വർണവും ഡോളറും കടത്തി എന്ന ആരോപണം ഉന്നയിച്ചത് ഒരു കാലഘട്ടത്തിൽ വലംകൈയായിരുന്ന സ്വപ്ന സുരേഷാണ്.  മുഖ്യമന്ത്രിയുടെ വസതിയിലേക്ക് കോൺസുലേറ്റിൽനിന്ന് സ്ഥിരമായി എത്തിയിരുന്ന ദുരൂഹമായ ബിരിയാണി ചെമ്പുകൾ, സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ വകുപ്പിൽ  ജോലി,  അവരുടെ ഭർത്താവിന് കെ ഫോണിൽ ജോലി, നയതന്ത്ര ബാഗ് വിട്ടുകിട്ടാൻ ശിവശങ്കർ നടത്തിയ ഇടപെടലുകൾ, രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ഉദ്യോഗസ്ഥനെ സർവീസിൽ തിരിച്ചെടുത്തത് തുടങ്ങിയ  നിരവധി കണ്ണികളാണ്  കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒറ്റക്കെട്ടായി ഇല്ലാതാക്കിയത്.  

2020ൽ കേസ് എൻഐഎ ഏറ്റെടുത്തെങ്കിലും സ്വർണക്കടത്തു കേസിൽ ശിവശങ്കർ പ്രതിയായില്ല. വിദേശത്തേക്ക് ഡോളർ കടത്തിയെന്ന കേസിൽ അറസ്റ്റിലായെങ്കിലും പിന്നീടൊന്നും സംഭവിച്ചില്ല. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും അദ്ദേഹം പല തവണ ഹാജരായില്ല. മന്ത്രി കെ ടി ജലീൽ, നിയമസഭാസ്പീക്കർ പി ശ്രീരാമകൃഷ്ണൻ തുടങ്ങിയവരൊക്കെ ആരോപണവിധേയരായി. കേരളം കണ്ട ഗുരുതരമായ ഈ കേസ് വീണ്ടും ഉയർന്നുവരുക തന്നെ ചെയ്യുമെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam