തിരുവനന്തപുരം: അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഗൗരവം ഉള്‍ക്കൊണ്ടാണ് സംസാരിച്ചതെന്നും അതുപോലെയല്ല കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സംസാരിച്ചതെന്നും വിമർശനം ഉന്നയിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. ചര്‍ച്ച ചെയ്യുന്നത് അതീവ ഗൗരവമായ വിഷയമാണെന്ന് ലഹരി വിഷയം ചൂണ്ടിക്കാണിച്ച് പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
വിഷയം ഉള്‍ക്കൊണ്ടാണ് പ്രതിപക്ഷനേതാവ് സംസാരിച്ചതെന്നും മയക്കുമരുന്നിന്റെ യഥാര്‍ത്ഥ ഉറവിടത്തിലേക്ക് എത്താന്‍ ശ്രമം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'ഈ സര്‍ക്കാറിന്റെ കാലത്ത് 87702 മയക്കുമരുന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മയക്കുമരുന്നിന്റെ യഥാര്‍ത്ഥ ഉറവിടത്തിലേക്ക് എത്താന്‍ ശ്രമം നടത്തിയിട്ടുണ്ട്. വിമുക്തി ഫലപ്രദമായി നടത്തുന്നു. കാര്യക്ഷമമായാണ് വിമുക്തി നടന്നുവരുന്നത്. എന്തെങ്കിലും കുറവുകള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്