തിരുവനന്തപുരം: കാട്ടാക്കടയിൽ പ്ലസ് വൺ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ അടിയന്തര റിപ്പോർട്ട് തേടി മുഖ്യമന്ത്രി പിണറായി വിജയൻ. പരുത്തിപ്പള്ളി വിഎച്ച്എസ്‌എസിലെ എബ്രഹാം ബെൻസൺ ജീവനൊടുക്കിയ സംഭവത്തിലാണ് മുഖ്യമന്ത്രി അടിയന്ത റിപ്പോർട്ട് തേടിയത് എന്നാണ് ലഭിക്കുന്ന വിവരം.
മരണത്തിൽ കുടുംബം നേരത്തേയും ദുരൂഹത ആരോപിച്ചിരുന്നു. കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ ഉണ്ടായത്. കുട്ടി ജീവനൊടുക്കാൻ കാരണം സ്കൂളിലെ ക്ലർക്ക് അപമര്യാദയായി പെരുമാറിയതാണെന്ന് പിതാവ് പരാതിയിൽ വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്