മുണ്ടക്കൈ-ചൂരൽമല ദുരന്തം: മൂന്നാംഘട്ട കരട് പട്ടിക പ്രസിദ്ധീകരിച്ചു

MARCH 3, 2025, 6:10 AM

 കല്പറ്റ: മുണ്ടക്കൈ-ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ട മൂന്നാംഘട്ട കരട് പട്ടിക പ്രസിദ്ധീകരിച്ചു. വഴി ഇല്ലാത്ത പ്രദശങ്ങളിലുള്ളവരാണ് മൂന്നാംഘട്ട പട്ടികയിലുള്ളത്.

പത്താം വാർഡിൽ 18ഉം പതിനൊന്നാം വാർഡിൽ 37ഉം പന്ത്രണ്ടാം വാർഡിൽ15ഉം കുടുംബങ്ങൾ പട്ടികയിലുൾപ്പെട്ടു. 

 മൂന്ന് വാർഡുകളിലായി 70 കുടുംബങ്ങൾ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. പരാതികൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ഈ മാസം 13 വരെയാണ്. 

vachakam
vachakam
vachakam

 ഒന്നാംഘട്ട പട്ടികയിൽ 242 കുടുംബങ്ങളും രണ്ടാംഘട്ട പട്ടികയിൽ 81 കുടുംബങ്ങളാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.ഒന്നാംഘട്ട കരട് പട്ടികയിൽ വീടുകൾ പൂർണമായി നഷ്ടപ്പെട്ടവരാണ് ഉൾപ്പെട്ടിരുന്നത്. 

 രണ്ടാംഘട്ടത്തിൽ വാസയോഗ്യമല്ലെന്ന് ജോൺ മത്തായി കമ്മീഷൻ കണ്ടെത്തിയ പ്രദേശങ്ങളിൽ വീടുകളുള്ളവരും മൂന്നാംഘട്ട കരട് പട്ടികയിൽ വീട്ടിലേക്ക് വഴി ഇല്ലാതായി ഒറ്റപ്പെട്ട ആളുകളും ഉൾപ്പെടുന്നു. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam