ഓസ്‌കര്‍ പ്രഖ്യാപനത്തിന് കാതോര്‍ത്ത് ലോകം

MARCH 2, 2025, 5:24 PM

ലോസാഞ്ചലസ്: 97-ാം ഓസ്‌കര്‍ പ്രഖ്യാപനത്തിന് കാതോര്‍ത്ത് ലോകം. ലോസാഞ്ചലസിലെ ഡോള്‍ബി തിയേറ്ററിലാണ് പുരസ്‌കാര വിതരണം നടക്കുക. എമ്മി അവാര്‍ഡ് ജേതാവ് കോനന്‍ ഒബ്രിയാനാണ് ഓസ്‌കര്‍ അവതാരകനായി എത്തുന്നത്.

മുന്‍ അവാര്‍ഡ് ജേതാക്കള്‍ ഉള്‍പ്പടെ പ്രമുഖരുടെ നീണ്ട നിരയാണ് ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങിന് സാക്ഷിയാകാന്‍ എത്തുക. എമ്മി അവാര്‍ഡ് ജേതാവ് കോനന്‍ ഒബ്രിയാനാണ് ഓസ്‌കര്‍ അവതാരകനായെത്തുന്നത്. ഇന്ത്യന്‍ സമയം രാവിലെ 5:30 മുതല്‍ സ്റ്റാര്‍ മൂവീസിലും ജിയോ ഹോട്ട്സ്റ്റാറിലും പുരസ്‌കാര പ്രഖ്യാപന ചടങ്ങ് തത്സമയം കാണാം.

മികച്ച ചിത്രത്തിനുള്ള പട്ടികയില്‍ അനോറയും എമീലിസ് പെരസും തമ്മിലാണ് കടുത്ത മത്സരം. ഗുനീത് മോംഗയും പ്രിയങ്ക ചോപ്രയും ചേര്‍ന്ന് നിര്‍മിച്ച 'അനുജ' എന്ന ഷോര്‍ട്ട് ഫിലിം മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ മത്സരിക്കുന്നുണ്ട്. ഒബ്രിയാനെ കൂടാതെ ഓപ്ര വിന്‍ഫ്രി, എമ്മ സ്റ്റോണ്‍, സ്‌കാര്‍ലറ്റ് ജോഹാന്‍സണ്‍, റോബര്‍ട്ട് ഡൗണി ജൂനിയര്‍, സോ സാല്‍ഡാന എന്നിവരും ചടങ്ങില്‍ അവതാരകരായി എത്തും. ഇതാദ്യമായാണ് കോനന്‍ ഒബ്രിയാന്‍ ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനത്തില്‍ അവതാരകനാകുന്നത്.

മികച്ച സംവിധായകന്‍ - നോമിനേഷന്‍

ഷാക് ഓഡിയ (എമിലിയ പെരസ്), ഷോണ്‍ ബേക്കര്‍ (അനോറ), ബ്രഡി കോര്‍ബറ്റ് (ദി ബ്രൂട്ടലിസ്റ്റ്), കോഹലി ഫാര്‍ഷ (ദി സബ്സ്റ്റന്‍സ്), ജയിംസ് മന്‍ഗോള്‍ഡ് (എ കംപ്ലീറ്റ് അണ്‍നോണ്‍)
മികച്ച നടി-നോമിനേഷന്‍

മൈക്കി മാഡിസന്‍ (അനോറ), സിന്തിയ എറീവോ (വിക്കഡ്), കര്‍ല സോഫിയ ഗാസ്‌കോണ്‍ (എമിലിയ പെരസ്), ഡെമി മൂര്‍ (ദി സബ്സ്റ്റന്‍സ്), ഫെര്‍നാന്‍ഡോ ടോറസ് (ഐ ആം സ്റ്റില്‍ ഹിയര്‍)
മികച്ച നടന്‍- നോമിനേഷന്‍

ഏഡ്രിയന്‍ ബ്രോഡി (ദി ബ്രൂട്ടലിസ്റ്റ്), തിമോത്തി ഷലമേ (എ കംപ്ലീറ്റ് അന്‍നോണ്‍), കോള്‍മന്‍ ഡൊമിങ്കോ (സിങ് സിങ്), റെയ്ഫ് ഫൈന്‍സ് (കോണ്‍ക്ലേവ്), സെബാസ്റ്റ്യന്‍ സ്റ്റാന്‍ (ദി അപ്രന്റീസ്)
മികച്ച സിനിമ -നോമിനേഷന്‍

അനോറ, ദി ബ്രൂട്ടലിസ്റ്റ്, എ കംപ്ലീറ്റ് അണ്‍നോണ്‍, കോണ്‍ക്ലേവ്, ഡൂണ്‍ പാര്‍ട്ട് 2, എമീലിയ പെരസ്, ഐ ആം സ്റ്റില്‍ ഹിയര്‍, നിക്കല്‍ ബോയ്സ്, ദി സബ്സ്റ്റന്‍സ്, വിക്കഡ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam