ഡൽഹി: കഴിഞ്ഞ വർഷം അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് വിരമിച്ച ഇന്ത്യയുടെ സ്റ്റാർ സ്ട്രൈക്കർ സുനിൽ ഛേത്രി വീണ്ടും ദേശീയ ടീമിന്റെ ജഴ്സിയണിയാനെത്തുന്നതായി റിപ്പോർട്ട്. അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ അഭ്യർഥന മാനിച്ചാണ് 40കാരന്റെ തിരിച്ചുവരവ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
മാർച്ച് 25ന് ബംഗ്ലാദേശിനെതിരെ നടക്കുന്ന എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യത മൂന്നാം റൗണ്ട് മത്സരത്തിൽ ഛേത്രി കളിക്കും എന്നാണ് ലഭിക്കുന്ന വിവരം. അതിനു മുമ്പ് 19ന് മാലദ്വീപിനെതിരെ നടക്കുന്ന സൗഹൃദ മത്സരത്തിലും ഛേത്രി ഇറങ്ങുമെന്നാണ് റിപ്പോർട്ട്.
തുടർന്നും താരത്തിന്റെ സേവനം ഇന്ത്യൻ ടീമിനുണ്ടാവും. ഇന്ത്യയുടെ എക്കാലത്തെയും ടോപ് ഗോൾ സ്കോററാണ് ഛേത്രി. രാജ്യത്തിന് വേണ്ടി ഏറ്റവുമധികം കളിച്ചതും ദേശീയ ടീമിനെ കൂടുതൽ തവണ നയിച്ചതും ഇദ്ദേഹം തന്നെയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്