ദുബായ്: ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഓസ്ട്രേലിയയ്ക്കെതിരായ ഐസിസി പുരുഷ ചാമ്പ്യന്‍സ് ട്രോഫി സെമിഫൈനലില്‍ ബാറ്റിംഗ് റെക്കോഡുകള്‍ തകര്‍ത്ത് വീണ്ടും വിരാട് കോഹ്ലി. 98 പന്തില്‍ നിന്ന് 84 റണ്‍സ് നേടി ഇന്ത്യയുടെ ടോപ് സ്‌കോററായ താരം ഏകദിന റണ്‍-ചേസുകളില്‍ 8000 റണ്‍സ് എന്ന നേട്ടം മറികടന്നു. 159 ഇന്നിംഗ്സുകളില്‍ നിന്നാണ് 36 കാരനായ വിരാട് കോഹ്ലി ഈ നാഴികക്കല്ല് പിന്നിട്ടത്. 50 ഓവര്‍ ഫോര്‍മാറ്റില്‍ ചേസിംഗില്‍ 8000 ല്‍ കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ ബാറ്റ്സ്മാനാണ് അദ്ദേഹം.
232 ഇന്നിംഗ്സുകളില്‍ നിന്ന് 8720 റണ്‍സുമായി ചേസിംഗുകളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് മുന്നില്‍. 6115 റണ്‍സുമായി രോഹിത് ശര്‍മ്മയാണ് ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. റണ്‍-ചേസുകളില്‍ ഏറ്റവും വേഗത്തില്‍ 8000 റണ്‍സ് നേടുന്നയാള്‍ വിരാട് കോഹ്ലിയാണ്.
തന്റെ 51 ഏകദിന സെഞ്ച്വറിയില്‍ 28 എണ്ണം ചേസിങ്ങിലൂടെ നേടിയതിനാല്‍, 'ചേസ് മാസ്റ്റര്‍' ആയാണ് കോഹ്ലിയെ വിശേഷിപ്പിക്കാറ്.
ഓസ്ട്രേലിയയ്ക്കെതിരായ ഇന്നിംഗ്സില്‍, ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ശിഖര്‍ ധവാനെയും വിരാട് കോഹ്ലി മറികടന്നു.
ഐസിസി ഏകദിനങ്ങളില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധസെഞ്ച്വറികള്‍ നേടിയതില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെയും കോഹ്ലി മറികടന്നു. ഓസ്ട്രേലിയയ്ക്കെതിരായ ചാമ്പ്യന്‍സ് ട്രോഫി സെമിഫൈനലില്‍ കോഹ്ലി തന്റെ 24-ാമത്തെ ഫിഫ്റ്റി-പ്ലസ് സ്‌കോര്‍ നേടി.
ഏകദിനത്തില്‍ ചേസിങ്ങില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടിയതും കിംഗ് കോഹ്ലിയാണ്. 17 സെഞ്ച്വറികള്‍ നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് രണ്ടാം സ്ഥാനത്ത്. ചേസിങ്ങില്‍ കോഹ്ലി നേടിയ റണ്‍സിന്റെ 70 ശതമാനത്തിലധികവും വിജയങ്ങളില്‍ കലാശിച്ചിട്ടുണ്ടെന്നത് എടുത്തുപറയേണ്ടതാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്