വിദർഭയ്‌ക്കെതിരായ രഞ്ജി ട്രോഫി ഫൈനലിൽ പുറത്തായതിന്റെ ഉത്തരവാദിത്തം കേരള ക്യാപ്ടൻ സച്ചിൻ ബേബി സമ്മതിച്ചു. തന്റെ വിക്കറ്റാണ് മത്സരത്തിന്റെ വേഗത മാറ്റിയതെന്ന് അദ്ദേഹം സമ്മതിച്ചു. കൂറ്റൻ ഷോട്ടിന് ശ്രമിക്കുന്നതിനിടെ ബേബി 98ൽ വീണതോടെ ആയിരുന്നു കളി വിദർഭക്ക് അനുകൂലമായി മാറിയത്.
'ഇതൊരു വലിയ ഫൈനൽ ആണ്, ഈ അഭിമാനകരമായ ഫൈനൽ കളിച്ചതിൽ ഞാനും എന്റെ ടീമും വളരെ അഭിമാനിക്കുന്നു. വിദർഭ ടീമിന് അഭിനന്ദനങ്ങൾ.' സച്ചിൻ ബേബി പറഞ്ഞു.
'ഈ ടീമിനെ നയിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. ലീഡർ എന്ന നിലയിൽ, കിരീടം നേടാത്തതിന്റെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു. എന്റെ ഷോട്ട് ആണ് കളിയുടെ ഗതി മാറ്റിയത്. ഞാൻ ടീമിനായി അവിടെ നിൽക്കാൻ ആഗ്രഹിച്ചിരുന്നു. 'ബേബി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്