മാഞ്ചസ്റ്ററിൽ നടന്ന എഫ്എ അഞ്ചാം റൗണ്ട് പോരാട്ടത്തിൽ കൗമാരക്കാരനായ നിക്കോ ഒറെയ്‌ലി ഇരട്ട ഗോളുകളുടെ ബലത്തിൽ മാഞ്ചസ്റ്റർ സിറ്റി പ്ലൈമൗത്തിനെതിരെ 3-1ന് വിജയിച്ചു. തുടക്കത്തിൽ ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷമായിരുന്നു ജയം.
ബ്രെന്റ്‌ഫോർഡിനെയും ലിവർപൂളിനെയും നേരത്തെ തന്നെ പുറത്താക്കിയ ചാമ്പ്യൻഷിപ്പ് ടീമായ പ്ലൈമൗത്ത് ഇന്ന് ആദ്യ പകുതിയിൽ മാക്‌സിം തലോവിറോവിന്റെ ഹെഡറിലൂടെ സിറ്റിയെ ഞെട്ടിച്ച് ലീഡ് നേടി. ഹാഫ്‌ടൈമിന് തൊട്ടുമുമ്പ് ഒറെയ്‌ലി സമനില നേടി സിറ്റിക്ക് ആശ്വാസം നൽകി.
രണ്ടാം പകുതിയിൽ 76-ാം മിനിറ്റിൽ ഒറെയ്‌ലി സിറ്റിയെ മുന്നിലെത്തിച്ചു, സ്റ്റോപ്പേജ് ടൈമിൽ, ഡി ബ്രുയിൻ വിജയം ഉറപ്പിച്ച മൂന്നാം ഗോളും നേടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്