ദുബായ്: ചാംപ്യന്‍സ് ട്രോഫി സെമിഫൈനലില്‍ ഇന്ത്യയെ നേരിടാന്‍ ബീ ഗ്രൂപ്പിലെ രണ്ട് ടീമുകളയും ദുബായിലെത്തിച്ച് ഐസിസിയുടെ പരീക്ഷണം. ഓസ്ട്രേലിയ ടീം ദുബായിലെത്തിക്കഴിഞ്ഞു. ശനിയാഴ്ചത്തെ മല്‍സരത്തില്‍ ഇഗ്ലണ്ടിനെ പരാജയപ്പെടുത്തിയ ദക്ഷിണാഫ്രിക്ക ഞായറാഴ്ച രാവിലെ ദുബായിലെത്തും.
ചൊവ്വാഴ്ച ആദ്യ സെമിഫൈനലിന് ദുബായ് ആതിഥേയത്വം വഹിക്കും, രണ്ടാമത്തെ സെമി ബുധനാഴ്ച ലാഹോറില്‍ നടക്കും.
ഗ്രൂപ്പ് എയില്‍ ഇന്ത്യയുടെ സ്ഥാനം ഞായറാഴ്ച നടക്കുന്ന ന്യൂസിലന്‍ഡുമായുള്ള ഗ്രൂപ്പ് മല്‍സരത്തിന് ശേഷമേ തീരുമാനമാവൂ. ഗ്രൂപ്പില്‍ ഒന്നാമതായി ഫിനിഷ് ചെയ്താല്‍ ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ ഓസീസാവും ഇന്ത്യയുടെ എതിരാളി. ന്യൂസിലന്‍ഡിനോട് തോറ്റ് രണ്ടാമതായാല്‍ ഗ്രൂപ്പ് ബി വിജയികളായ ദക്ഷിണാഫ്രിക്കയാവും ഇന്ത്യയെ സെമിയില്‍ നേരിടുക.
ന്യൂസിലന്‍ഡും ഇന്ത്യയുമായി മല്‍സരമില്ലാത്ത ഗ്രൂപ്പ് ബി ടീമും വീണ്ടും പാകിസ്ഥാനിലേക്ക് മടങ്ങി ലാഹോറില്‍ സെമിഫൈനല്‍ കളിക്കും. ഇന്ത്യ സെമിഫൈനല്‍ ജയിച്ചാല്‍ ലാഹോറിലെ വിജയികള്‍ വീണ്ടും ദുബായിലേക്ക് വരേണ്ടി വരും.
കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതിനാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാകിസ്ഥാന്‍ ഒഴിവാക്കി ദുബായ് തങ്ങളുടെ മല്‍സര വേദിയായി തെരഞ്ഞെടുക്കുകയായിരുന്നു. ഒരേ സ്റ്റേഡിയത്തില്‍ എല്ലാ മല്‍സരങ്ങളും കളിക്കുന്നതിന്റെ മുന്‍തൂക്കം ഇന്ത്യക്കുണ്ടെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ടീമുകള്‍ക്ക് ദുബായില്‍ കൂടുതല്‍ പരിശീലനം ലഭിക്കാനാണ് ഞായറാഴ്ച തന്നെ ടീമുകളെ ദുബായില്‍ എത്തിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്