റയൽ ബെറ്റിസിനോട് റയൽ മാഡ്രിഡ് 2-1ന് തോറ്റതിന് പിന്നാലെ അത്‌ലറ്റിക്കോ മാഡ്രിഡ് ലാലിഗയിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി.
അത്‌ലറ്റിക് ബിൽബാവോയെ 1 -0ന് തോൽപ്പിച്ചാണ് അത്‌ലറ്റിക്കോ മാഡ്രിഡ് ലാ ലിഗയിൽ ഒന്നാമതെത്തിയത്. ഡീഗോ സിമിയോണിയുടെ ടീം ഇപ്പോൾ റയൽ മാഡ്രിഡിനെക്കാളും ബാഴ്‌സലോണയെക്കാളും രണ്ട് പോയിന്റിന് മുന്നിലാണ്. എന്നിരുന്നാലും ഇന്ന് റയൽ സോസിഡാഡിനെതിരെ ജയിച്ചാൽ ബാഴ്‌സയ്ക്ക് ഒന്നാം സ്ഥാനം വീണ്ടെടുക്കാനാകും.
രണ്ടാം പകുതിയിൽ അൽവാരസ് നേടിയ ഒരു ഗോളിന്റെ ബലത്തിലാണ് അത്‌ലറ്റിക്കോ മാഡ്രിഡ് വിജയം നേടിയത്. ഇപ്പോൾ അത്‌ലറ്റിക്കോ മാഡ്രിഡിന് 26 മത്സരങ്ങളിൽ നിന്ന് 56 പോയിന്റും ബാഴ്‌സക്ക് 25 മത്സരങ്ങളിൽ നിന്ന് 54 പോയിന്റാണുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്