കൊച്ചി: ജീവൻമരണ പോരാട്ടത്തിൽ ജംഷഡ്പൂർ എഫ്.സിയോട് 1 -1ന് സമനിലയിൽ കുരുങ്ങിയ കേരളബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് കാണാതെ പുറത്ത്. സ്വന്തംതട്ടകത്തിൽ ഒരു ഗോളിന് മുന്നിൽ നിന്ന ബ്ലാസ്റ്റേഴ്‌സ് സെൽഫ് ഗോളിലാണ് തകർന്നുപോയത്. ബ്ലാസ്റ്റേഴ്‌സിനായി കോറു സിംഗ് (34) ലക്ഷ്യംകണ്ടു. ഇനി രണ്ട് മത്സരങ്ങൾ മാത്രമുള്ള ബ്ലാസ്റ്റേഴ്‌സിന് ഉജ്വലജയം നേടിയാലും പ്ലേ ഓഫിലേക്ക് എത്തില്ല. 25 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. ജംഷ്ഡ്പൂർ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. മാർച്ച് ഏഴിന് മുംബയ്ക്ക് എതിരെ കൊച്ചിയിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്തമത്സരം.
ആളും ആരവവുമില്ലാത്ത ഗ്യാലറി. നിറംമങ്ങിയ മുന്നേറ്റങ്ങൾ. പതിവുപോലെയായിരുന്നില്ല തുടക്കം. പക്ഷേ ആദ്യപകുതിയുടെ അവസാനത്തേയ്ക്ക് കടന്നതോടെ ബ്ലാസ്‌റ്റേഴ്‌സ് കളത്തിൽ കരുത്ത് പുറത്തെടുത്തു. 34 -ാം മിനിട്ടിൽ അതിന് ഫലമുണ്ടായി. ജംഷ്ഡപൂർ ഗോളി ആൽബിനോ ഗോമസ് നീട്ടിയടിച്ച പന്ത് ഹെഡ് ചെയ്ത് സ്വന്തമാക്കാനുള്ള ദുസാൻ ലഗാറ്റോർ ശ്രമം, കോറോ സിംഗിന്റെ കാലിൽ അവസാനിച്ചു. തന്ത്രപരമായി കുതിച്ച കോറോ എസെയുടെ തലക്ക് മുകളിലൂടെ പന്തുയർത്തി ഒറ്റയാനായി കുതിച്ചു. മിന്നൽ ഷോട്ടിലൂടെ പന്ത് ലക്ഷ്യത്തിലേക്ക് അടിച്ചുകയറ്റി. നിശബ്ദമായ ഗ്യാലറിയിൽ എവിടെ നിന്നോ പാട്ടുകൾമുഴങ്ങി. പിന്നീട് അവസരങ്ങൾ ഒന്നിന് പിന്നാലെ ഒന്നായി ലഭിച്ചെങ്കിലും ഒന്നും ഗോളാക്കാൻ ബ്ലാസ്റ്റേഴ്‌സിനായില്ല.
രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്‌സ് നിറഞ്ഞുനിന്നു. എന്നാൽ 86 -ാം മിനിട്ടിൽ സെൽഫ് ഗോളിൽ ബ്ലാസ്റ്റേഴ്‌സ് ഞെട്ടി. വലതു വിംഗിൽ നിന്ന് ബോക്‌സിലേക്ക് ജംഷഡ്പൂർതാരം നൽകിയ പന്ത് തട്ടിയകറ്റാനുള്ള ഡ്രിൻസിച്ചിന്റെ ശ്രമം ലക്ഷ്യംതെറ്റി വലയ്ക്കുള്ളിൽ. ബ്ലാസ്റ്റേഴ്‌സിനെ സമനിലയിൽ പിടിച്ചുകെട്ടിയതോടെ ജംഷഡ്പൂർ ആക്രമണത്തിന്റെ മൂർച്ചകൂട്ടി. നിർണായക മത്സരത്തിൽ നാലുമാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്