റയൽ സോസിഡാഡിനെ 4-0ന് തകർത്ത് ബാഴ്‌സലോണ ലാലിഗയിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. 17-ാം മിനിറ്റിൽ ഡാനി ഓൾമോയെ വീഴ്ത്തിയതിന് അരിറ്റ്‌സ് എലുസ്റ്റോണ്ടോ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ കളി ബാഴ്‌സലോണക്ക് എളുപ്പമായി.
ജെറാർഡ് മാർട്ടിൻ തന്റെ കരിയറിലെ ആദ്യ ഗോൾ (25') നേടിയതോടെ ബാഴ്‌സ ലീഡിൽ എത്തി. പിന്നാലെ 29-ാം മിനുറ്റിൽ കസാഡോയും ബാഴ്‌സക്കായുള്ള തന്റെ ആദ്യ ഗോൾ നേടി. സ്‌കോർ 2-0.
രണ്ടാം പകുതിയിൽ റൊണാൾഡ് അറോഹോ ലീഡ് ഉയർത്തി.
പിന്നീട് ലെവൻഡോവ്‌സ്‌കിയുടെ മികച്ചൊരു ഗോളിലൂടെ വിജയം ഉറപ്പിച്ചു. ലെവൻഡോസ്‌കി ഇതോടെ തന്റെ സീസണിലെ ഗോളുകളുടെ എണ്ണം 21 ആയി ഉയർത്തി.
ഈ ജയത്തോടെ ബാഴ്‌സലോണ ലീഗിൽ 57 പോയിന്റുമായി ഒന്നാമത് നിൽക്കുന്നു. 56 പോയിന്റുമായി അത്‌ലറ്റിക്കോ മാഡ്രിഡ് രണ്ടാമതും, റയൽ മാഡ്രിഡ് 54 പോയിന്റുമായി മൂന്നാമതും നിൽക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്