എഫ്എ കപ്പ് ക്വാർട്ടർഫൈനൽ മത്സരങ്ങൾക്കുള്ള നറുക്കെടുപ്പ് പൂർത്തിയായി. മിൽവാളിനെതിരായ വിജയിച്ചെത്തിയ ക്രിസ്റ്റൽ പാലസ്, ഫുൾഹാമിനെ നേരിടും.
ചാമ്പ്യൻഷിപ്പ് ടീമായ പ്രെസ്റ്റൺ, ആസ്റ്റൺ വില്ലയെ നേരിടും. ബോൺമൗത്ത് ടൂർണമെന്റിൽ ശേഷിക്കുന്നവരിൽ ഫേവറിറ്റായ മാഞ്ചസ്റ്റർ സിറ്റിയെ നേരിടും.
അതേസമയം ബ്രൈറ്റൺ നോട്ടിംഗ്ഹാം ഫോറസ്റ്റ് vs. ഇപ്‌സ്‌വിച്ച് മത്സരത്തിലെ വിജയിയെ നേരിടും. മാർച്ച് അവസാന വാരത്തിലും ഏപ്രിൽ ആദ്യ വാരത്തിലുമായാകും ക്വാർട്ടർഫൈനൽ മത്സരങ്ങൾ നടക്കുക.
എഫ്എ കപ്പ് ക്വാർട്ടർഫൈനൽ മത്സരങ്ങൾ:
ഫുൾഹാം vs. ക്രിസ്റ്റൽ പാലസ്, പ്രെസ്റ്റൺ vs. ആസ്റ്റൺ വില്ല, ബോൺമൗത്ത് vs. മാഞ്ചസ്റ്റർ സിറ്റി, ബ്രൈറ്റൺ vs. നോട്ടിംഗ്ഹാം ഫോറസ്റ്റ്/ഇപ്‌സ്‌വിച്ച്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്