കൊല്‍ക്കത്ത: നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തങ്ങളുടെ പുതിയ ക്യാപ്റ്റനായി അജിങ്ക്യ രഹാനെയെ പ്രഖ്യാപിച്ചു. ഐപിഎല്‍ 2025 ലേലത്തിന് മുന്നോടിയായി ഫ്രാഞ്ചൈസി വിട്ട ശ്രേയസ് അയ്യരില്‍ നിന്ന് രഹാനെ ചുമതലയേറ്റു. ലേലത്തില്‍ കെകെആര്‍ സ്വന്തമാക്കിയ വെങ്കിടേഷ് അയ്യര്‍ വരാനിരിക്കുന്ന സീസണില്‍ വൈസ് ക്യാപ്റ്റന്‍ ആയി പ്രവര്‍ത്തിക്കും. കെകെആര്‍ സിഇഒ വെങ്കി മൈസൂറാണ് തീരുമാനം പ്രഖ്യാപിച്ചത്.
സിഎസ്‌കെയിലെ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷമാണ് രഹാനെ കെകെആറിലേക്ക് മടങ്ങുന്നത്. 2022 സീസണില്‍ കെകെആറിന് വേണ്ടി 7 മത്സരങ്ങള്‍ കളിച്ച രഹാനെ 133 റണ്‍സ് നേടിയിട്ടുണ്ട്. 2018, 2019 സീസണുകളില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായിരുന്നതിനാല്‍ മുംബൈ ബാറ്ററിന് ഐപിഎല്ലില്‍ ക്യാപ്റ്റനായി പ്രവര്‍ത്തിച്ച പരിചയമുണ്ട്. മുംബൈയുടെ രഞ്ജി ട്രോഫി ക്യാപ്റ്റനായ അദ്ദേഹം വിരാട് കോഹ്ലിയുടെ കാലത്ത് ഇന്ത്യയുടെ നിയുക്ത വൈസ് ക്യാപ്റ്റനായിരുന്നു.
തന്റെ നിയമനത്തെക്കുറിച്ച് സംസാരിച്ച രഹാനെ, കെകെആറിനെ നയിക്കാന്‍ കഴിയുന്നത് ഒരു ബഹുമതിയാണെന്ന് പറഞ്ഞു. ഇത്തവണ മികച്ച സന്തുലിതമായ സ്‌ക്വാഡാണ് കെകെആറിന്റേതെന്നും അദ്ദേഹം പറഞ്ഞു.
2021 ലെ തന്റെ അരങ്ങേറ്റ സീസണ്‍ മുതല്‍ കെകെആറിനൊപ്പമാണ് വെങ്കിടേഷ്. ഐപിഎല്‍ 2025 ലേലത്തില്‍ 23.75 കോടി രൂപയ്ക്കാണ് ടീം അദ്ദേഹത്തെ സ്വന്തമാക്കിയത്. മാര്‍ച്ച് 22 ന് ഐപിഎല്‍ 2025 സീസണിന്റെ ഉദ്ഘാടന ദിനത്തില്‍ ആര്‍സിബിക്കെതിരെ കെകെആര്‍ ആദ്യ മല്‍സരം കളിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്