ദുബായ്: ചാംപ്യന്‍സ് ട്രോഫിയില്‍ തേരോട്ടം തുടരുകയാണ് ഇന്ത്യ. ബംഗ്ലാദേശിനെയും പാകിസ്ഥാനെയും അനായാസം മറികടന്നതിന് പിന്നാലെ കരുത്തരായ കീവിസിനെ തോല്‍പ്പിച്ച് ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനക്കാരായാണ് സെമിഫൈനലിലേക്ക് കടന്നിരിക്കുന്നത്. ന്യൂസിലന്‍ഡിനെതിരായ മല്‍സരത്തില്‍ കെയ്ന്‍ വില്യംസണാണ് ഇന്ത്യക്ക് ഭീഷണിയായത്. ഒരുവശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും ഒറ്റക്ക് ടീമിനെ ചുമലിലേറ്റി മുന്നേറി വില്യംസണ്‍.
മല്‍സരം ന്യൂസിലന്‍ഡിന്റെ വരുതിയിലേക്ക് വില്യംസണ്‍ കൊണ്ടുവന്നേക്കും എന്ന ഘട്ടത്തിലാണ് അക്ഷര്‍ പട്ടേല്‍ അദ്ദേഹത്തെ പുറത്താക്കുന്നത്. തന്റെ പത്താം ഓവറിലെ അവസാന പന്തിലാണ് വില്യംസണെ അക്ഷര്‍ വീഴ്ത്തിയത്. അക്ഷര്‍ ഫ്‌ളൈറ്റ് ചെയ്‌തെറിഞ്ഞ പന്തില്‍ പ്രലോഭിതനായ വില്യംസണ്‍ ക്രീസ് വിട്ട് കൂറ്റനടിക്ക് ശ്രമിച്ചു. എന്നാല്‍ കണക്റ്റ് ചെയ്യാനായില്ല. ഇതോടെ കെ എല്‍ രാഹുല്‍ സ്റ്റംപ് ചെയ്ത് വില്യംസണെ പുറത്താക്കി.
കളിയുടെ ഗതി തിരിച്ച വിക്കറ്റായിരുന്നു ഇത്. വലിയ ആഘോഷമാണ് ഇന്ത്യന്‍ ടീം മൈതാനത്തിന് നടുക്ക് നടത്തിയത്. ഈ സമയത്താണ് വിരാട് കോഹ്ലി തമാശ രൂപേണ അക്ഷറിന്റെ കാലില്‍ തൊടാന്‍ ശ്രമിച്ചത്. അക്ഷര്‍ ഇത് തടയുകയും ഇരുവരും ചിരിക്കുകയും ചെയ്തു. നേരത്തെ 42 റണ്‍സ് നേടിയ അക്ഷര്‍ ശ്രേയസ് അയ്യറുമൊത്തുള്ള 98 റണ്‍സ് കൂട്ടുകെട്ടോടെ ഇന്ത്യയെ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് കരകയറ്റുകയും ചെയ്തിരുന്നു.
'എനിക്ക് നേരത്തെ ക്ലിക്കുചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. എനിക്ക് കഴിവുണ്ടെന്ന് അറിയാമെങ്കിലും, അന്ന് ഞാന്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിനടിമയായിരുന്നു,' ദുബായില്‍ മാധ്യമപ്രവര്‍ത്തകരോട് മല്‍സരശേഷം അക്ഷര്‍ പറഞ്ഞു. ഓള്‍റൗണ്ട് പ്രകടനവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പ്രധാന താരങ്ങളിലൊരാളായി അക്ഷര്‍ മാറിക്കഴിഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്