ഓൾഡ്ട്രാഫോർഡിൽ നടന്ന പോരാട്ടത്തിൽ ഫുൾഹാം ആണ് യുണൈറ്റഡിനെ തോൽപ്പിച്ചത്. നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്‌കോർ. കളി ഷൂട്ടൗട്ടിൽ എത്തിയപ്പോൾ ഫുൾഹാം 4-3ന് ഷൂട്ടൗട്ട് ജയിക്കുക ആയിരുന്നു.
മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യപകുതിയിൽ മികച്ച രീതിയിൽ തുടങ്ങിയെങ്കിലും ഗോൾ നേടുന്നതിന് മാത്രം കഴിഞ്ഞില്ല. ആദ്യ പകുതിയുടെ അവസാനം ഒരു കോർണറിൽ നിന്ന് ഫുൾഹാം ലീഡ് എടുക്കുകയും ചെയ്തു. ബാസി ആണ് ഫുൾഹാമിന് ലീഡ് നൽകിയത്.
രണ്ടാം പകുതിയിൽ പൊരുതി കളിച്ച യുണൈറ്റഡ് നിരവധി മാറ്റങ്ങൾ വരുത്തിയാണ് ഇറങ്ങിയത്. അവസാനം ക്യാപ്ടൻ ബ്രൂണോ ഫെർണാണ്ടസ് 71-ാം മിനിറ്റിൽ ഡാലോട്ടിന്റെ പാസിൽ നിന്ന് മനോഹരമായ ഇടം കാലൻ സ്‌ട്രൈക്കിലൂടെ സമനില ഗോൾ നേടി. സ്‌കോർ 1-1.
90 മിനിറ്റും സമനില തുടർന്നു. എക്‌സ്ട്രാ ടൈമിലേക്ക് കളി നീങ്ങി. എക്‌സ്ട്രാ ടൈമിൽ മാഞ്ചസ്റ്റർ യുവതാരം ഒബിയുടെ മികച്ചൊരു ഷോട്ട് ലെനോയുടെ മികച്ച സേവ് ഫുൾഹാമിനെ രക്ഷിച്ചു. 120 മിനിറ്റ് കഴിഞ്ഞപ്പോഴും സമനില തുടർന്നു. കളി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് എത്തി.
ഷൂട്ടൗട്ടിൽ ബ്രൂണോ, ഡാലോട്ട്, കസെമിറോ എന്നിവർ യുണൈറ്റഡിനായി ഗോൾ നേടിയപ്പോൾ ലിൻഡലോഫിന്റെയും സർക്‌സിയുടെയും കിക്ക് ലെനോ തടഞ്ഞു.
റൗൾ ഹിമനസ്, ബെർഗെ, വില്യൻ, റോബിൻസൺ എന്നിവർ ഫുൾഹാമിനായി പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് അവരെ ക്വാർട്ടറിലേക്ക് നയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്