മൂന്നിലും തോറ്റ് ഇംഗ്ലണ്ട് മടങ്ങി

MARCH 2, 2025, 2:56 AM

കറാച്ചി: ഈ ചാമ്പ്യൻസ് ട്രോഫിയിലെ മൂന്നാം മത്സരത്തിലും തോൽവിയേറ്റുവാങ്ങി ഇംഗ്ലണ്ട് മടങ്ങി. ഇന്നലെ ദക്ഷിണാഫ്രിക്കയോട് ഏഴ് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ തോൽവി. നേരത്തേ ഓസ്‌ട്രേലിയയോടും അഫ്ഗാനിസ്ഥനോടും ഇംഗ്ലണ്ട് തോറ്റിരുന്നു. ഈ ടൂർണമെന്റിൽ മൂന്ന് മത്സരങ്ങളും തോറ്റ ഏകടീമും ഇംഗ്ലണ്ടാണ്.

ഇന്നലെ കറാച്ചിയിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 38.2 ഓവറിൽ 179 റൺസിന് ആൾഔട്ടായി. ദക്ഷിണാഫ്രിക്ക 29.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ മാർക്കോ യാൻസനും വിയാൻ മുൾഡറും രണ്ട് വിക്കറ്റ് നേടിയ കേശവ് മഹാരാജും ചേർന്നാണ് ഇംഗ്ലണ്ടിനെ ചുരുട്ടിയത്. 37 റൺസെടുത്ത ജോ റൂട്ടാണ് ഇംഗ്ലീഷ് നിരയിലെ ടോപ്‌സകോറർ.ഈ മത്സരത്തോടെ ക്യാപ്ടൻ സ്ഥാനമൊഴിയുമെന്ന് പ്രഖ്യാപിച്ചിരുന്ന ജോസ് ബട്ട്‌ലർ 21 റൺസെടുത്ത് പുറത്തായി.

മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി റാസി വാൻഡർഡസൻ (72*) ഹെൻറിച്ച് ക്‌ളാസൻ (64) എന്നിവർ അർദ്ധസെഞ്ച്വറികൾ നേടി. ഈ വിജയത്തോടെ ദക്ഷിണാഫ്രിക്ക ഗ്രൂപ്പ് ബിയിൽ മൂന്ന് കളികളും ജയിച്ച് ഒന്നാമന്മാരായി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam