ദുബായ്: ന്യൂസിലന്‍ഡിനെതിരായ ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ 300 ാം മല്‍സരം കളിച്ച സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലി പാകിസ്ഥാനെതിരെയുള്ള തന്റെ പ്രകടനം ആവര്‍ത്തിക്കുന്നതില്‍ പരാജയപ്പെട്ടു. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ 11 റണ്‍സെടുത്തു നില്‍ക്കെ ഗ്ലെന്‍ ഫിലിപ്പ്‌സിന്റെ അവിശ്വസനീയമായ ക്യാച്ചിലാണ് കോഹ്ലി പുറത്തായത്.
ഏഴാം ഓവറില്‍, നാലാം പന്തില്‍, മാറ്റ് ഹെന്റി, ഓഫ് സ്റ്റമ്പിന് പുറത്ത് എറിഞ്ഞ പന്ത് കോഹ്ലി ശക്തമായി കട്ട് ചെയ്യുന്നു. ഗള്ളിയില്‍ വലത്തേക്ക് ഡൈവ് ചെയ്ത് ഗ്ലെന്‍ ഫിലിപ്സ് 0.62 സെക്കന്‍ഡില്‍ അതിശയകരമായ ഒരു ഒറ്റക്കൈ ക്യാച്ച് എടുത്തു. കോഹ്ലി രണ്ടു സെക്കന്റ് ക്രീസില്‍ ഞെട്ടിത്തരിച്ചു നിന്നു. ന്യൂസിലന്‍ഡ് ടീം ആഘോഷത്തില്‍ മുഴുകിയപ്പോള്‍ ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം ഞെട്ടലോടെ നിശബ്ദമായി. സ്റ്റേഡിയത്തിലുണ്ടായിരുന്ന കോഹ്ലിയുടെ ഭാര്യ അനുഷ്‌ക ശര്‍മ നിരാശയോടെ തലയില്‍ കൈവച്ചു.
കോഹ്ലിയുടെ വിക്കറ്റോടെ 3 ന് 30 എന്ന നിലയിലേക്ക് ഇന്ത്യ തകര്‍ന്നു. പിന്നീട് അക്ഷര്‍ പട്ടേലും ശ്രേയസ് അയ്യരും ചേര്‍ന്ന 98 റണ്‍സ് കൂട്ടുകെട്ടാണ് ഇന്ത്യയെ കരകയറ്റിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്