വളർത്തു പൂച്ച മരിച്ച ദുഃഖത്തിൽ യുവതി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. യുപിയില്‍ ആണ് ദാരുണ സംഭവം ഉണ്ടാവുന്നത്. യുപിയിലെ അമ്രോഹ ജില്ലയിലെ ഹസന്‍പൂർ സ്വദേശിനിയായ 32 -കാരിയായ പൂജ എന്ന യുവതി ആണ് ജീവനൊടുക്കിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതിയുടെ പൂച്ച മരിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.
എന്നാല്‍ പൂച്ച മരിച്ചെന്ന് സമ്മതിക്കാന്‍ യുവതി തയ്യാറായില്ല. അവര്‍ രണ്ട് ദിവസത്തോളം പൂച്ചയെ കെട്ടിപ്പിടിച്ചാണ് നടന്നത്. കിടക്കുമ്പോൾ അതിന്‍റെ മൃതദേഹം കൂടെ കിടത്തി ഉറങ്ങി. പൂച്ച ജീവിതത്തിലേക്ക് തിരിച്ച് വരുമെന്നാണ് യുവതി അവകാശപ്പെട്ടത്. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞും ഒന്നും സംഭവിക്കാതായപ്പോൾ സങ്കടം സഹിക്കാനാകാതെ യുവതി ജീവനൊടുക്കുകായായിരുന്നെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
അച്ഛനും അമ്മയ്ക്കുമൊപ്പം ഹസന്‍പൂരിലായിരുന്നു പൂജ താമസിച്ചിരുന്നത്. വിവാഹ ബന്ധം വേര്‍പെടുത്തിയതിന് പിന്നാലെ ഏകാന്തത അനുഭവപ്പെട്ട പൂജയ്ക്ക് പൂച്ചയുടെ സാമീപ്യം ഏറെ ആശ്വാസകരമായിരുന്നു എന്നാണ് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ശനിയാഴ്ച രാത്രി 8 മണിയോടെ അമ്മ മകളുടെ മുറിയിലെത്തിയപ്പോൾ പൂജയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സമീപത്ത് മരിച്ച പൂച്ചയുടെ മൃതദേഹവും ഉണ്ടായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്