ചെന്നൈ: വായ്പ തിരിച്ചടയ്‌ക്കാത്തതുമായി ബന്ധപ്പെട്ട കേസില്‍ നടികർ തിലകം ശിവാജി ഗണേശന്റെ വീട് കണ്ടുകെട്ടാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.
ജഗ ജല കില്ലാഡി എന്ന സിനിമയുടെ നിർമ്മാണത്തിനായി വാങ്ങിയ നാല് കോടി രൂപ തിരിച്ചടയ്‌ക്കാത്തതുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതി ഉത്തരവ്.
ശിവാജി ഗണേശന്റെ ചെറുമകനായ നടൻ ദുഷ്യന്ത്, ഭാര്യ അഭിരാമിയെ എന്നിവർ പങ്കാളി കളായി നടത്തിയിരുന്ന ഈസണ്‍ പ്രൊഡക്ഷൻസ് എന്ന നിർമ്മാണ കമ്ബനിക്കെതിരെയാണ് നടപടി.
ഈ കമ്ബനി വഴിയാണ് ദുഷ്യന്ത് ജഗ ജല കില്ലാഡി എന്ന സിനിമ നിർമ്മിച്ചത്. വിഷ്ണു വിശാലും നിവേദ പെതുരാജുമാണ് ചിത്രത്തില്‍ നായകനും നായികയുമായി അഭിനയിച്ചത്. കേസിന്റെ വാദം കേള്‍ക്കല്‍ മാർച്ച് 5 ലേക്ക് മാറ്റിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്