ചെന്നൈ: നവ വധൂവരന്‍മാരോട് എത്രയും വേഗം സന്താനോല്‍പ്പാദനം നടത്താന്‍ ആഹ്വാനം ചെയ്ത് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. സംസ്ഥാനത്തെ വിജയകരമായ കുടുംബാസൂത്രണ നടപടികള്‍ ദോഷകരമായി ബാധിച്ചെന്ന് സ്റ്റാലിന്‍ പറഞ്ഞു. ജനസംഖ്യാടിസ്ഥാനത്തിലുള്ള മണ്ഡല പുനര്‍നിര്‍ണയം തമിഴ്നാടിന്റെ രാഷ്ട്രീയ പ്രാതിനിധ്യത്തെ ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
''നേരത്തെ, സമയമെടുത്ത് ഒരു കുഞ്ഞിനെ ജനിപ്പിക്കൂ എന്ന് ഞങ്ങള്‍ പറയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറിയിരിക്കുന്നു, ഇപ്പോള്‍ തന്നെ കുട്ടികള്‍ വേണമെന്ന് പറയേണ്ടിയിരിക്കുന്നു,' സ്റ്റാലിന്‍ പറഞ്ഞു.
ജനസംഖ്യാ സെന്‍സസ് കണക്കുകള്‍ അടിസ്ഥാനമാക്കി ഡീലിമിറ്റേഷന്‍ നടപ്പാക്കാനുള്ള സാധ്യതയുമായി അദ്ദേഹം തന്റെ ആശങ്കകളെ ബന്ധിപ്പിച്ചു. ''ഞങ്ങള്‍ കുടുംബാസൂത്രണം വിജയകരമായി നടപ്പിലാക്കി, ഇപ്പോള്‍ ഞങ്ങള്‍ അത്തരമൊരു സാഹചര്യത്തെ അഭിമുഖീകരിക്കുകയാണ്, അതിനാല്‍ നിങ്ങളുടെ സമയമെടുക്കൂ എന്ന് ഞാന്‍ പറയില്ല, എന്നാല്‍ ഉടന്‍ തന്നെ നിങ്ങളുടെ കുഞ്ഞിനെ ജനിപ്പിക്കൂ,'' അദ്ദേഹം അഭിപ്രായപ്പെട്ടു.
പാര്‍ലമെന്റ് മണ്ഡല പുനര്‍നിര്‍ണയ വിഷയം ചര്‍ച്ച ചെയ്യാന്‍ സ്റ്റാലിന്‍ മാര്‍ച്ച് 5 ന് സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. എല്ലാവരും ഒത്തുചേര്‍ന്ന് തമിഴ്നാടിന്റെ ഭാവി പരിഗണിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിഷേധിക്കേണ്ട ഒരു നിര്‍ണായക ഘട്ടത്തിലാണെന്ന് തമിഴ്‌നാടെന്ന് അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്