പ്രയാഗ്രാജ്: മഹാകുംഭമേള നടന്ന പ്രയാഗ്രാജിലെ ശുചീകരണ പ്രവർത്തനങ്ങള്‍ 15 ദിവസം കൊണ്ട് പൂർത്തീകരിക്കുമെന്ന് ഉത്തർപ്രദേശ് സർക്കാർ.
15,000 ശുചീകരണ തൊഴിലാളികളും 2,000 ഗംഗ സേവ് ദൂതുകളും (ഗംഗ, യമുന നദികളെ ശുചീകരിക്കുന്ന വളണ്ടിയർമാർ) ശുചീകരണത്തില്‍ പങ്കാളികളാകും.
മഹാകുംഭമേളയുടെ ഭാഗമായുണ്ടായ മാലിന്യങ്ങള്‍ പ്രയാഗ്രാജ് ജില്ലയിലെ നൈനിയിലുള്ള ബസ്വാർ പ്ലാന്റിലായിരിക്കും സംസ്കരിക്കുക. താത്കാലികമായി സ്ഥാപിച്ച പൈപ്പുകളും തെരുവുവെളിച്ചത്തിനുള്ള സംവിധാനങ്ങളും ടെന്റുകളും പവലിയനുകളും ഇതിനോടകം നീക്കംചെയ്തു.
താത്കാലികമായി സ്ഥാപിച്ച ശൗചാലയങ്ങള്‍ അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നീക്കംചെയ്യും.മഹാശിവരാത്രി ദിവസമായിരുന്ന കഴിഞ്ഞ ബുധനാഴ്ചയാണ് മഹാകുംഭമേളയ്ക്ക് സമാപനമായത്.ഇത്തവണ പുണ്യസ്നാനത്തില്‍ പങ്കെടുക്കാനായി 60 കോടിയോളം ആളുകളാണ് ഉത്തർപ്രദേശിലെ പ്രയാഗ്രാജിലെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്