മുംബൈ: മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയിലെ ഒരു മേളയില്‍ വെച്ച് തന്റെ പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്കു നേരെ അതിക്രമമുണ്ടായെന്ന് കേന്ദ്ര യുവജനകാര്യ-കായിക സഹമന്ത്രിയും ബിജെപി നേതാവുമായ രക്ഷാ ഖഡ്സെ. ഡസന്‍ കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായി പോലീസ് സ്റ്റേഷനിലെത്തി രക്ഷാ ഖഡ്‌സെ പരാതി നല്‍കി.
എല്ലാ വര്‍ഷവും ശിവരാത്രി ദിനത്തില്‍ കോതാളിയില്‍ ഒരു യാത്ര സംഘടിപ്പിക്കാറുണ്ട്. തലേന്ന് ഈ മേളയ്ക്ക് പോയ തന്റെ മകളെ ചില ആണ്‍കുട്ടികള്‍ ഉപദ്രവിച്ചെന്ന് രക്ഷാ ഖഡ്‌സെ പരാതിപ്പെട്ടു.
കേന്ദ്രമന്ത്രിയായോ എംപിയായോ അല്ല, നീതി തേടി ഒരു അമ്മയായാണ് ഞാന്‍ വന്നത്,'' ഖഡ്സെ അസ്വസ്ഥത പ്രകടിപ്പിച്ചു. മന്ത്രിയായ തന്റെ മകളുടെ സ്ഥിതി ഇതാണെങ്കില്‍ സംസ്ഥാനത്തെ സാധാരണക്കാരുടെ സ്ഥിതി എന്താവുമെന്നും ഖഡ്‌സെ ചോദിച്ചു. സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ കര്‍ശന നടപടി എടുക്കണമെന്നും കേന്ദ്ര മന്ത്രി ആവശ്യപ്പെട്ടു.
പ്രതികള്‍ നിരവധി പെണ്‍കുട്ടികളോട് മോശമായി പെരുമാറിയെന്ന് മുക്തൈനഗര്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കുശാനാഥ് പിംഗ്ഡെ പറഞ്ഞു. കേസില്‍ ഏഴ് ആളുകളെ പ്രതി ചേര്‍ത്തിട്ടുണ്ട്, അതില്‍ ഒരാള്‍ അറസ്റ്റിലായി.
സംസ്ഥാനത്തെ ക്രമസമാധാന നില തകരാറിലായെന്നും ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രി സ്ഥാനം രാജി വെക്കണമെന്നും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഹര്‍ഷവര്‍ധന്‍ സപ്കാല്‍ ആവശ്യപ്പെട്ടു.
ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയിലെ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് അതിക്രമങ്ങള്‍ വര്‍ധിച്ചിരിക്കുകയാണെന്നും കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്