ജയ്പൂര്‍: രാജസ്ഥാനിലെ ആള്‍വാര്‍ ജില്ലയില്‍ പോലീസ് റെയ്ഡിനിടെ ഒരു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചതിനെ തുടര്‍ന്ന് രണ്ട് പോലീസുകാര്‍ക്കെതിരെ കുടുംബം പരാതി നല്‍കി. റെയ്ഡിനിടെ അമ്മയുടെ അരികില്‍ കട്ടിലില്‍ കിടന്നുറങ്ങുകയായിരുന്ന അലിസ്ബ എന്ന പെണ്‍കുഞ്ഞിനെ പോലീസുകാര്‍ ചവിട്ടിയെന്നാണ് വീട്ടുകാര്‍ ആരോപിക്കുന്നത്.
കുഞ്ഞ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു. അമ്മ ഇടപെടാന്‍ ശ്രമിച്ചപ്പോള്‍ അമ്മയെ വീട്ടില്‍ നിന്ന് പുറത്താക്കി.
സൈബര്‍ തട്ടിപ്പ് കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ശനിയാഴ്ച നൗഗാവ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു വീട്ടില്‍ പോലീസ് സംഘം പോയതായി അഡീഷണല്‍ എസ്പി തേജ്പാല്‍ സിംഗ് പറഞ്ഞു.
റെയ്ഡ് സംഘത്തില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നില്ലെന്നാണ് കുടുംബത്തിന്റെ വാദം.
സംഭവം പ്രദേശത്ത് പ്രകോപനം സൃഷ്ടിച്ചു. കുറ്റാരോപിതരായ പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമവാസികള്‍ ആള്‍വാര്‍ പോലീസ് സൂപ്രണ്ടിന്റെ വസതിക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി.
സൈബര്‍ തട്ടിപ്പിന്റെ പേരില്‍ ആളുകളെ അന്യായമായി പീഡിപ്പിക്കുകയും റെയ്ഡുകള്‍ നടത്തുകയും പണം തട്ടിയെടുക്കുകയും ചെയ്യുകയാണ് പൊലീസെന്ന് രാജസ്ഥാനിലെ കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവ് ടിക്കാ റാം ജുല്ലി പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്