ന്യൂഡെല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ 'ഒരു കായികതാരത്തിന് ചേരാത്തവിധം തടിച്ചവന്‍' എന്നും ഇന്ത്യയുടെ ചരിത്രത്തിലെ 'ഏറ്റവും ആകര്‍ഷണീയമല്ലാത്ത' ക്യാപ്റ്റന്‍ എന്നും വിശേഷിപ്പിച്ച് ദേശീയ വക്താവ് ഷമ മുഹമ്മദ് നടത്തിയ പരാമര്‍ശം വിവാദമായതോടെ ഇടപെട്ട് കോണ്‍ഗ്രസ്. പോസ്റ്റ് വ്യാപകമായ എതിര്‍പ്പിന് കാരണമായതോടെ, ഷമയോട് പോസ്റ്റഅ പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇതോടെ ഷമ പോസ്റ്റ് പിന്‍വലിച്ചു.
'രോഹിത് ശര്‍മ്മ ഒരു തടിയനായ കാതികതാരമാണ്! ശരീരഭാരം കുറയ്‌ക്കേണ്ടതുണ്ട്! തീര്‍ച്ചയായും, ഇന്ത്യ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ആകര്‍ഷണീയമല്ലാത്ത ക്യാപ്റ്റന്‍!' എന്നായിരുന്നു ഷമയുടെ പോസ്റ്റ്.
ഷമയുടെ പരാമര്‍ശത്തെ അപലപിച്ച് ബിജെപി രംഗത്തെത്തി. കോണ്‍ഗ്രസ് ഇന്ത്യയുടെ ലോകകപ്പ് ജേതാവിനെയാണ് ബോഡി ഷെയ്മിംഗ് നടത്തി അനാദരിച്ചതെന്ന് ബിജെപി നേതാവ് രാധിക ഖേര കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് പതിറ്റാണ്ടുകളായി കായികതാരങ്ങളെ അപമാനിച്ചിട്ടുണ്ടെന്ന് ഖേര ആരോപിച്ചു. രോഹിത് ശര്‍മ്മ ഇന്ത്യയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ചപ്പോള്‍, സ്വന്തം പാര്‍ട്ടിയെ കുഴപ്പത്തിലേക്ക് നയിക്കാതെ കൈകാര്യം ചെയ്യാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പാടുപെടുകയാണെന്ന് രാധിക ഖേര വിമര്‍ശിച്ചു. 'ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പരാജയപ്പെട്ടതിന് ശേഷം രാഹുല്‍ ഗാന്ധി ഇപ്പോള്‍ ക്രിക്കറ്റ് കളിക്കുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നുണ്ടോ,' ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു.
പാര്‍ട്ടിയുടെ നിലപാടിനെ ഷമയുടെ അഭിപ്രായം പ്രതിഫലിപ്പിക്കുന്നില്ലെന്നും സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പാര്‍ട്ടിയുടെ പബ്ലിസിറ്റി വിഭാഗം ചെയര്‍മാന്‍ പവന്‍ ഖേര പറഞ്ഞു. 'ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ദേശീയ വക്താവ് ഡോ. ഷമ മുഹമ്മദ്, പാര്‍ട്ടിയുടെ നിലപാട് പ്രതിഫലിപ്പിക്കാതെ ഒരു ക്രിക്കറ്റ് ഇതിഹാസത്തെക്കുറിച്ച് ചില പരാമര്‍ശങ്ങള്‍ നടത്തി. ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ എക്സില്‍ നിന്ന് നീക്കം ചെയ്യാന്‍് ആവശ്യപ്പെടുകയും ഭാവിയില്‍ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്,' പവന്‍ ഖേര പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്