ചെന്നൈ: ഒബിസി സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നതിനിടെ തെറ്റായ ഒടിപി നല്‍കിയതിൻറെ പേരില്‍ പിതാവ് വഴക്കുപറഞ്ഞെതിനെ തുടർന്ന് തമിഴ്നാട്ടില്‍ നീറ്റ് വിദ്യാർഥി ആത്മഹത്യ ചെയ്തു.
വിലുപ്പുരം സ്വദേശിനി ഇന്ദു (19) ആണ് മരിച്ചത്. ഒബിസി സർട്ടിഫിക്കറ്റിന് അപേക്ഷിക്കുകയായിരുന്ന പിതാവ് മകളെ വിളിച്ച് ഫോണില്‍ വന്ന ഒടിപി പറയാൻ ആവശ്യപ്പെട്ടു.
പെണ്‍കുട്ടി രണ്ടുതവണ പറഞ്ഞുകൊടുത്ത ഒടിപിയും തെറ്റിപ്പോയതിനാല്‍ അപേക്ഷ സമർപ്പിക്കാനായില്ല. പിന്നീട് അപേക്ഷ നല്‍കിയെങ്കിലും വീട്ടില്‍ തിരിച്ചെത്തിയ പിതാവ് മകളെ വഴക്കുപറഞ്ഞു. ഇതില്‍ മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.
പ്ലസ്ടു പഠനത്തിനു ശേഷം പെണ്‍കുട്ടി പുതുച്ചേരിയിലെ സ്വകാര്യ പരിശീലനകേന്ദ്രത്തില്‍ നീറ്റ് കോച്ചിങിന് പോയിരുന്നു. കഴിഞ്ഞവർഷം പരീക്ഷ എഴുതിയിരുന്നെങ്കിലും അഡ്മിഷൻ ലഭിച്ചിരുന്നില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്