ചണ്ഡിഗഡ്: ബസ് സ്റ്റാൻഡിന് സമീപം സ്യൂട്ട്‌കെയ്‌സിനുള്ളിൽ നിന്ന് കോൺഗ്രസ് പ്രവർത്തകയുടെ മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ട്. സോൻപത്തിലെ കതുര ഗ്രാമത്തിൽ നിന്നുള്ള ഹിമാനി നർവാൾ എന്ന 22കാരിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ റോഹ്‌തക്-ഡൽഹി ഹൈവേയിൽ സാംപ്ള ബസ് സ്റ്റാൻഡിന് സമീപത്തുനിന്നാണ് സ്യൂട്ട്‌കെയ്‌സ് കണ്ടെത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.
ബസ് സ്റ്റാൻഡിന് സമീപത്തായി ഉപേക്ഷിച്ച നിലയിൽ സ്യൂട്ട്‌കെയ്‌സ് കണ്ട വിവരം നാട്ടുകാർ ആണ് പൊലീസിനെ അറിയിച്ചത്. ഹിമാനിയുടെ മൃതശരീരത്തിൽ അനേകം മുറിവുകളുണ്ടായിരുന്നു. കഴുത്ത് ഞെരിച്ചതിന്റെ അടയാളമുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
എന്നാൽ യുവതിയെ മറ്റൊരിടത്തുവച്ച് കൊലപ്പെടുത്തിയതിന് ശേഷം മൃതശരീരം സ്യൂട്ട്‌കെയ്‌സിലാക്കി ബസ് സ്റ്റാൻഡിന് സമീപത്തായി ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുകയാണെന്നും അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് വ്യക്തമാക്കി.
അതേസമയം ഹിമാനി നർവാൾ ഹരിയാനയിൽ രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിലടക്കം പങ്കെടുത്തിട്ടുണ്ട്. റോഹ്‌തക് എംപി ദീപീന്ദർ ഹൂഡയുടെ ഒപ്പമടക്കം വിവിധ രാഷ്ട്രീയ പരിപാടികളിലും സജീവ സാന്നിദ്ധ്യമായിരുന്നു ഇവർ. നാടോടി കലാരൂപമായ ഹരിയാൻവി നർത്തകി കൂടിയായിരുന്നു ഹിമാനി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്