പാസ്‌പോർട്ട് അപേക്ഷകൾ സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പുതിയ വ്യവസ്ഥകൾ പ്രാബല്യത്തിൽ. പുതിയ ഭേദഗതി പ്രകാരം, 2023 ഒക്ടോബർ 1-നോ അതിനുശേഷമോ ജനിച്ച വ്യക്തിയാണെങ്കിൽ, പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ ജനനത്തീയതി തെളിയിക്കാൻ ജനന സർട്ടിഫിക്കറ്റുകൾ മാത്രമേ നല്‍കാവുവെന്നാണ് വ്യവസ്ഥ.
1980-ലെ പാസ്‌പോർട്ട് നിയമങ്ങളിലെ ഭേദഗതികൾ പ്രാബല്യത്തിൽ വരുത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. 1967-ലെ പാസ്‌പോർട്ട് നിയമത്തിലെ സെക്ഷൻ 24-ലെ വ്യവസ്ഥകൾക്കനുസൃതമായാണ് നിയമങ്ങൾ ഭേദഗതി ചെയ്തിരിക്കുന്നത്.
ജനന-മരണ രജിസ്ട്രാറോ മുനിസിപ്പൽ കോർപ്പറേഷനോ 1969-ലെ ജനന-മരണ രജിസ്ട്രേഷൻ നിയമം (1969-ലെ 18) പ്രകാരം അധികാരപ്പെടുത്തിയ ഒരു അതോറിറ്റിയോ ഇത് നൽകണമെന്ന് ഗസറ്റിൽ പറയുന്നു.
ഫെബ്രുവരി 28 മുതല്‍ പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വന്നു. അതേസമയം, ഈ തീയതിക്ക് മുമ്പ് ജനിച്ച വ്യക്തികള്‍ക്ക് ജനനത്തീയതി തെളിയിക്കാന്‍ ഇനിപ്പറയുന്ന രേഖകളില്‍ ഒന്ന് സമര്‍പ്പിക്കാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്