ഫ്‌ളോറിഡ: മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് മെക്‌സിക്കോയിലേക്കുള്ള വിമാനത്തിൽ ബലം പ്രയോഗിച്ച് കയറാൻ ശ്രമിക്കുന്നതിനിടെ എയർലൈൻ ജീവനക്കാരെ ആക്രമിച്ചതിനും ഒരു തൊഴിലാളിയുടെ മുഖത്ത് കാപ്പി എറിഞ്ഞതിനും ദമ്പതികളെ അറസ്റ്റ് ചെയ്തു.
മെക്‌സിക്കോയിലേക്കുള്ള വിമാനം വൈകിയതിനെ തുടർന്ന് വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥരുമായി തർക്കത്തിലേർപ്പെട്ട ദമ്പതികളായ റാഫേൽ സെയ്‌റാഫെനോവേസ് ബിയാട്രിസ് റാപ്പോപോർട്ട് ഡി കാമ്പോസ് മായ എന്നിവർ അറസ്റ്റിലായി.
മെക്‌സിക്കോയിലേക്കുള്ള വിമാനത്തിൽ ബലപ്രയോഗത്തിലൂടെ കയറാൻ ശ്രമിച്ചതിനാണ് ദമ്പതികളെ ഞായറാഴ്ച മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റഡിയിലെടുത്തതെന്ന് വിമാനത്താവള ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
വിമാനത്താവളത്തിൽ വൈകിയെത്തിയ ശേഷം, ദമ്പതികൾ ഒരു ജീവനക്കാരനെ ആക്രമിച്ചതായി മിയാമിഡേഡ് കൗണ്ടി ഷെരീഫ് ഓഫീസിലെ ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു ഉദ്യോഗസ്ഥനെ എതിർത്തതിനും അതിക്രമിച്ചു കയറിയതിനും സെയ്‌റാഫെനോവേസിനെതിരെ കേസെടുത്തിട്ടുണ്ട്. അതേസമയം, മായയ്‌ക്കെതിരെ രണ്ട് കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്