കാലിഫോർണിയ: 97-ാമത് ഓസ്‌കറിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റ നയത്തിനെതിരെ വിമർശനം.
മികച്ച സഹനടിക്കുള്ള അവാർഡ് നേടിയ സോ സൽദാന ട്രംപിനെതിരെ പരോക്ഷ വിമർശനവുമായി രംഗത്തെത്തി. യുഎസ് പ്രസിഡന്റിന്റെ ഭാഷാ നയത്തിനെതിരേയും വിമർശനം ഉയർന്നു.
''കുടിയേറ്റ മാതാപിതാക്കളുടെ അഭിമാനിയായ കുട്ടി'യാണ് താനെന്നായിരുന്നു സോയി സല്‍ദാനയുടെ പ്രതികരണം. 'എന്റെ മുത്തശ്ശി 1961-ല്‍ ഈ രാജ്യത്തേക്ക് വന്നു. കുടിയേറ്റ മാതാപിതാക്കളുടെ അഭിമാനിയായ ഒരു കുട്ടിയാണ് ഞാൻ.
സ്വപ്നങ്ങളും അന്തസ്സും കഠിനാധ്വാനികളുടെ കൈകളുമുള്ളയാളാണ് ഞാൻ. അക്കാദമി അവാർഡ് സ്വീകരിക്കുന്ന ഡൊമിനിക്കൻ വംശജനായ ആദ്യത്തെ അമേരിക്കക്കാരിയാണ് ഞാൻ. ഞാൻ അവസാനത്തെ ആളായിരിക്കില്ലെന്ന് എനിക്കറിയാം''- സല്‍ഡാന പറഞ്ഞു.
എന്റെ അമ്മ ഇവിടെയുണ്ട്. എന്റെ കുടുംബം മുഴുവൻ ഇവിടെയുണ്ട്. ഈ നേട്ടത്തിൽ ഞാൻ അഭിമാനിക്കുന്നു. റീത്തയെപ്പോലുള്ള ഒരു സ്ത്രീയിലെ നിശബ്ദ വീരത്വത്തെയും ശക്തിയെയും തിരിച്ചറിഞ്ഞതിനും ശക്തരായ സ്ത്രീകളെക്കുറിച്ച് സംസാരിച്ചതിനും അക്കാദമിക്ക് നന്ദി. എന്റെ സഹ നോമിനികളേ, നിങ്ങൾ എനിക്ക് നൽകിയ സ്നേഹവും ഒരു യഥാർത്ഥ സമ്മാനമാണ്, ഞാൻ അത് മുന്നോട്ട് കൊണ്ടുപോകും," സോ സൽദാന പറഞ്ഞു.
പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ അനധികൃത കുടിയേറ്റം തടയുമെന്ന് ട്രംപ് ആവർത്തിച്ച് പ്രഖ്യാപിച്ച ട്രംപ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തതിനുശേഷം അതിനായി നിരവധി ശ്രമങ്ങള്‍ നടത്തി വരികയുമാണ്.
ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ അനധികൃത കുടിയേറ്റക്കാരെ ട്രംപ് സൈനിക വിമാനങ്ങളില്‍ നാട്ടിലേക്ക് തിരികെ അയക്കുകയും ചെയ്യുന്നുണ്ട്.അതേസമയം, ഇംഗ്ലീഷിനെ യുഎസിന്റെ ഔദ്യോഗിക ഭാഷയാക്കിക്കൊണ്ടുള്ള ഉത്തരവില്‍ കഴിഞ്ഞ ദിവസമായിരുന്നു ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്