ന്യൂഡല്‍ഹി: സാമൂഹികമാധ്യമ ഉള്ളടക്കങ്ങളെ നിയന്ത്രിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതി. അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കാത്ത തരത്തില്‍ നിയന്ത്രണം കൊണ്ടുവരുന്നത് പരിഗണിക്കണമെന്നും എന്നാല്‍ സെന്‍സര്‍ഷിപ്പിനെതിരെ ജാഗ്രത വേണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
പോഡ്കാസ്റ്റ് തുടരാന്‍ അനുമതി തേടി ഇന്‍ഫ്‌ളുവന്‍സര്‍ രണ്‍വീര്‍ അലഹാബാദിയ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് സൂര്യകാന്ത് അടങ്ങിയ ബെഞ്ചിന്റെ നിര്‍ദേശം. ഇത്തരം നിയന്ത്രണത്തിനായി കൊണ്ടു വരുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ പൊതുജനങ്ങളുടെ സമക്ഷം അവതരിപ്പിക്കുകയും ജനങ്ങളുടെ നിര്‍ദേശം പരിഗണിക്കുകയും വേണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
നിയന്ത്രണം സമവായത്തിലൂടെ കൊണ്ടുവരണം. ഉള്ളടക്കങ്ങളെ നിയന്ത്രിക്കാനുള്ള നടപടി സെന്‍സര്‍ഷിപ്പിലേക്ക് നയിക്കരുതെന്നും കോടതി മുന്നറിയിപ്പ് നല്‍കി. സാമൂഹികമാധ്യമങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാണെന്നും കൂട്ടികള്‍ക്കുമുന്നില്‍ എല്ലാം തുറന്നിട്ടിരിക്കുന്ന അവസ്ഥയാണെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്