കണ്ണൂരിൽ ഒന്നര വർഷം മുമ്പ് കോളേജിലുണ്ടായ തർക്കത്തിന് കാത്തിരുന്ന് പകവീട്ടി ഒരു കൂട്ടം വിദ്യാർഥികൾ.
ആക്രമണത്തിൽ വാരം സ്വദേശി മുനീസ് മുസ്തഫയുടെ ചുണ്ട് വെട്ടേറ്റു മുറിഞ്ഞു. മുനീസിൻ്റെ ചുണ്ട് പ്ലാസ്റ്റിക് സർജറിക്ക് വിധേയമാക്കി.
ആക്രമണത്തിന് പിന്നിൽ കോളേജിലെ ജൂനിയർ വിദ്യാർഥിയായിരുന്ന നിഷാദും സംഘവും ആണെന്നാണ് വിദ്യാർഥിയുടെ പരാതി.
ഒന്നരവർഷം മുൻപ് കോളേജിൽ കത്തിയുമായി എത്തിയത് ചോദ്യം ചെയ്തതാണ് പകയ്ക്ക് കാരണമെന്നും വിദ്യാർഥി വെളിപ്പെടുത്തി.
അർദ്ധരാത്രികളിൽ ഫോൺ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നെന്ന് സുഹൃത്തുക്കൾ പറഞ്ഞു. സംഘം ലഹരി ഉപയോഗിച്ചതായി സംശയമുണ്ടെന്ന് മുനീസിൻ്റെ സുഹൃത്തുക്കളും കുടുംബവും പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്