ആലപ്പുഴ: പിൻഭാഗത്ത് ഏജൻസി സീല്‍ ഇല്ലാത്ത ലോട്ടറി ടിക്കറ്റ് വ്യാജനല്ല. സീല്‍ ഇല്ലാത്ത ടിക്കറ്റെടുത്ത് ആളുകള്‍ക്ക് ധൈര്യമായി ഭാഗ്യം പരീക്ഷിക്കാം.
ഭാഗ്യകേരളം മൊബൈല്‍ ആപ്പിലൂടെ ക്യു.ആർ.കോഡ് സ്കാൻചെയ്താല്‍ ലോട്ടറി വ്യാജനാണോ ഒറിജിനലാണോ എന്നും തിരിച്ചറിയാനാകും.
ലോട്ടറി ടിക്കറ്റിന്റെ പിന്നിലെ ഏജൻസി സീല്‍ ലോട്ടറി വകുപ്പുതന്നെ വേണ്ടെന്നുവെച്ചു. ലക്ഷക്കണക്കിനു ടിക്കറ്റുകളില്‍ സീല്‍ പതിപ്പിക്കുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടും സീലിലെ മഷിപടർന്ന് ടിക്കറ്റിനു കേടുപാടു സംഭവിക്കുന്നതും കണക്കിലെടുത്താണ് വകുപ്പ് പുതിയ തീരുമാനം.
നേരത്തേ ടിക്കറ്റിന്റെ വലതുവശത്തു പിന്നിലാണ് ഏജൻസി സീല്‍ പതിപ്പിച്ചിരുന്നത്. ഇത് ക്യു.ആർ.കോഡില്‍ പടരുന്നതുമൂലം സമ്മാനാർഹമായ ടിക്കറ്റുകള്‍ മാറ്റിയെടുക്കാൻ കഴിയാത്ത സ്ഥിതി വന്നിരുന്നു. ഇതിനെല്ലാം പരിഹാരമായാണ് ഏജൻസി സീല്‍ ഒഴിവാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്