കൽപറ്റ;: സിദ്ധാർഥൻ റാഗിംങ് കേസിലെ 2 വിദ്യാർഥികൾക്ക് പുനഃപ്രവേശനം നൽകി പൂക്കോട് വെറ്ററിനറി കോളജ്.
കേസിലെ പ്രതികൾക്കു തുടർപഠനത്തിന് അനുമതി നൽകിയതിനെതിരായ ഹർജികൾ ഹൈക്കോടതി ഇന്നു പരിഗണിക്കാനിരിക്കെയാണ്, ശിക്ഷാനടപടികൾക്കു വിധേയരായ 2 വിദ്യാർഥികൾക്കു പുനഃപ്രവേശനം നൽകിയത്.
ഒരു വർഷത്തേക്കു പഠനവിലക്കേർപെടുത്തിയ 2022 ബാച്ച് വിദ്യാർഥികൾക്ക് 2023 വിദ്യാർഥികൾക്കൊപ്പം ഇനിമുതൽ ക്ലാസിൽ കയറാം. ശിക്ഷാ കാലാവധി കഴിഞ്ഞു തിരികെ ക്ലാസിലും ഹോസ്റ്റലിലും പ്രവേശനം നേടിയവരിൽ സിദ്ധാർഥനെ മർദിച്ചവരും റാഗിങ് വിവരം പുറത്തറിയിക്കാതിരുന്നവരും ഉൾപ്പെടുന്നു.
ഇവർ ഇന്നലെ ക്യാംപസിലെത്തി പുന:പ്രവേശനനടപടികളുടെ ഭാഗമായി ഫീസ് അടച്ചെന്നാണു വിവരം. കോടതിവിധിയുടെ അടിസ്ഥാനത്തിൽ, 3 പേർക്ക് ഹോസ്റ്റലിൽ തിരിച്ചുകയറാനുള്ള അനുമതി നൽകിയും ഉത്തരവായി.
പ്രതിപ്പട്ടികയിൽ നിന്നു രാഷ്ട്രീയ സ്വാധീനത്താൽ ഒഴിവാക്കപ്പെട്ടെന്ന് സിദ്ധാർഥന്റെ മാതാപിതാക്കൾ ആരോപിച്ച വിദ്യാർഥിയും ഇക്കൂട്ടത്തിലുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്