ഉത്തര കരോലിനയും തെക്കൻ കരോലിനയും ശക്തമായ കാറ്റും വരണ്ട കാലാവസ്ഥയും കാരണം ശനിയാഴ്ച വലിയ തീപ്പിടിത്തങ്ങൾ ഉണ്ടായതായി റിപ്പോർട്ട്. തീപിടിത്തത്തെ തുടർന്ന് അധികാരികൾ ചില പ്രദേശങ്ങളിൽ താമസിക്കുന്നവരെ ഒഴിപ്പിക്കാൻ നിർദേശം നൽകിയതായി റിപ്പോർട്ട്.
ഉത്തര കരോലിനയിലെ പോൾക്ക് കൗണ്ടിയിൽ മാത്രം 400 ഏക്കറിലധികം പ്രദേശത്ത് തീപിടിച്ചു എന്നാണ് ലഭിക്കുന്ന വിവരം. തീ ഇതുവരെ നിയന്ത്രിക്കാനായിട്ടില്ല. തീപിടിത്തം കാരണം വീടുകൾക്കും മറ്റുമായി അപകടം ഉണ്ടായേക്കാം എന്നും അധികൃതർ വ്യക്തമാക്കുന്നു. അതുകൊണ്ട് തന്നെ ട്രയോൺ മുതൽ സലുഡ വരെ ഹൈവേ 176-ലെ ആളുകളെ അധികൃതർ ഒഴിപ്പിച്ചു.
തെക്കൻ കരോലിനയിലെ ഹോറി കൗണ്ടിയിലും വൻ തീപ്പിടിത്തം ഉണ്ടായി. മിർട്ടിൽ ബീച്ചിന് 10 മൈൽ അകലെ ഉള്ള ചില പ്രദേശങ്ങളിൽ നിന്നുള്ളവരെ ഒഴിപ്പിച്ചു എന്നാണ് പുറത്തു വരുന്ന വിവരം. തീ എത്ര ഏക്കറിൽ പടർന്നെന്നതിനെ കുറിച്ചുള്ള വിവരം വ്യക്തമല്ല.
അതേസമയം തീ നിയന്ത്രിക്കാൻ രണ്ട് വിമാനങ്ങളും ഒരു ഹെലികോപ്റ്ററും ഉപയോഗിച്ച് ശ്രമം തുടരുകയാണ്. കൂടാതെ, ട്രാക്ടറുകൾ ഉപയോഗിച്ച് തീ പിടിക്കാതിരിക്കാൻ രക്ഷാപ്രവർത്തകർ മണ്ണിൽ കുഴികൾ വെട്ടും എന്നും റിപ്പോർട്ടുകൾ ഉണ്ട്. ശക്തമായ കാറ്റും വരണ്ട കാലാവസ്ഥയും മൂലം തീപ്പിടിത്ത സാധ്യത കൂടുതലായതിനാൽ, ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പു നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്